ദൈവത്തോട് ക്ഷമിക്കാനുള്ള ഒരേയൊരു കാരണം...വിവാഹവാര്‍ഷികദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പെഴുതി മേഘ്‌ന രാജ്

തെന്നിന്ത്യന്‍ സിനിമാലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ വേര്‍പാടായിരുന്നു കന്നട താരം ചിരഞ്ജീവി സര്‍ജയുടേത്. മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളിപ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ഭാര്യ മേഘ്‌ന രാജിലൂടെയായിരുന്നു അത്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മേഘ്‌ന മലയാളികളുടെ പ്രിയതാരമായി മാറി. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2018-ലായിരുന്നു മേഘ്‌നയും ചിരഞ്ജീവിയും തമ്മിലുള്ള വിവാഹം.

ഹൃദയാഘാതത്തെ തുടര്‍ന്ന് 2020-ലായിരുന്നു ചീരു എന്ന ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. മേഘ്‌ന അപ്പോള്‍ നാലു മാസം ഗര്‍ഭിണിയായിരുന്നു. ചീരുവിന്റെ വേര്‍പാടിനെ തുടര്‍ന്ന് ആകെ തകര്‍ന്നുപോയ മേഘ്‌നക്ക് കൈത്താങ്ങായത് കുടുംബവും ആരാധകരുമായിരുന്നു. മകന്‍ റയാന്‍ രാജ് സിംബയ്ക്ക് ഇപ്പോള്‍ ഒന്നര വയസ്സായി. ഏറെ നാള്‍ അഭിനയരംഗത്തു നിന്നു വിട്ടുനിന്ന മേഘ്‌ന ഇപ്പോള്‍ വെള്ളിത്തിരയില്‍ സജീവമാണ്. ടി.വി.പരസ്യങ്ങളിലും റിയാലിറ്റി ഷോകളിലേയും ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു മേഘ്‌ന.

വിവാഹവാര്‍ഷികം

നീണ്ട പത്ത് വര്‍ഷക്കാലം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു മേഘ്‌നയുടെയും ചീരുവിന്റെയും വിവാഹം. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നായിരുന്നു ഇരുവരെയും ആരാധകര്‍ സ്‌നേഹത്തോടെ അഭിസംബോധന ചെയ്തിരുന്നത്. ഇരുവരുടെയും നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ ചീരുവിനൊപ്പമുള്ള ഒരു പഴയകാലം ചിത്രം പോസ്റ്റ് ചെയ്തായിരുന്നു മേഘ്‌ന ഓര്‍മ്മ പുതുക്കിയത്. വികാരനിര്‍ഭരമായൊരു കുറിപ്പം ഒപ്പം ചേര്‍ത്തിരുന്നു.

'റയാനും എനിക്കും ശരിയായ കാര്യങ്ങള്‍ ചെയ്തുതരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിങ്ങളുടെ മാര്‍ഗനിര്‍ദേശം അവന് ആവശ്യമാണെന്ന് എനിക്കറിയാം, അതാണ് ദൈവത്തോട് ക്ഷമിക്കാനുള്ള ഒരേയൊരു കാരണവും. ഹാപ്പി ആനിവേഴ്‌സറി ബേബി മാ' മേഘ്‌ന കുറിക്കുന്നു. ഒപ്പം ചീരുവും മേഘ്‌നയും ഒന്നിച്ചുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മേഘ്‌നയുടെ ഈ പോസ്റ്റിനെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച ആരാധകര്‍ മേഘ്‌നയുടെ ചങ്കൂറ്റത്തെ പ്രശംസിക്കുകയും ചെയ്യുന്നു.

ഗര്‍ഭകാലത്ത് നേരിട്ട ആഘാതം

ചിരുവിന്റെ വിയോഗ ശേഷമാണ് മേഘ്‌ന ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. ഇതേക്കുറിച്ച് ഒരഭിമുഖത്തില്‍ നടി പറയുന്നത് ഇപ്രകാരമാണ്:' ആദ്യമായി ഗര്‍ഭിണിയാവുന്നവര്‍ കുറച്ച് കാലത്തേക്ക് സൂക്ഷിക്കണമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞിരുന്നു. ഇത് ഞങ്ങളുടെ ആദ്യത്തെ കണ്മണി ആയതിനാല്‍ അഞ്ചാം മാസത്തില്‍ ഔദ്യോഗികമായി അറിയിക്കാമെന്ന് കരുതി. അതുവരെ അടുത്ത ബന്ധുക്കളോടും കുറച്ച് സുഹൃത്തുക്കളോടും മാത്രമേ ഇക്കാര്യം പറഞ്ഞിരുന്നുള്ളു. ആരാധകരോട് പറയാനായി പല രസകരമായ മാര്‍ഗ്ഗങ്ങളും പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളിലൂടെ അസാധാരണമായി എല്ലാവരും അതറിഞ്ഞു.

ഞങ്ങള്‍ പരസ്പരം ശക്തരാണെന്ന് പലപ്പോഴും ചീരുവിനോട് ഞാന്‍ പറയാറുണ്ടായിരുന്നു. നിന്നെ ഒരിക്കലും തനിച്ചാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ബേബി... ഞാന്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ചാരത്തില്‍ നിന്നും ചിറകടിച്ച് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന്' പലപ്പോഴും പറഞ്ഞിരുന്നു. ഞങ്ങളുടെ കുഞ്ഞിലൂടെ ഒരു അത്ഭുതമായി അവന്‍ എനിക്കൊപ്പം എന്നും നില്‍ക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

ചീരു പോയി

സാധാരണയുള്ള ഞായറാഴ്ചകള്‍ പോലെയായിരുന്നു ജൂണ്‍ ഏഴും തുടങ്ങിയത്. ഞാനും ധ്രുവും അവന്റെ ഭാര്യയും വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് ചീരു വീണെന്ന് പറഞ്ഞ് അച്ഛന്‍ അകത്തേക്ക് വിളിക്കുന്നത്. ഞങ്ങളൊരിക്കലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹത്തിന് ചെറുതായി ബോധം നഷ്ടപ്പെടുകയും പെട്ടെന്ന് തിരിച്ച് വരികയും ചെയ്തിരുന്നു.

ആംബുലന്‍സ് വിളിക്കുന്നതിന് പകരം ഞങ്ങള്‍ തന്നെ ചിരുവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് കൊണ്ടുപോവുകയും ഡോക്ടര്‍മാര്‍ ഹൃദയാഘാതമാണെന്ന് ഞങ്ങളെ അറിയിക്കുകയുമായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു സംഭവിച്ചത്.

Recommended Video

നടി മേഘ്‌ന കാത്തിരുന്ന ആ സന്തോഷ ദിവസം | FilmiBeat Malayalam
അവസാന വാക്കുകള്‍

വീട്ടില്‍വെച്ച് ബോധം പോയി പെട്ടെന്ന് തിരികെ വന്നപ്പോള്‍ നീ പേടിക്കണ്ട, എനിക്ക് ഒന്നും പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്. അതായിരുന്നു ചിരുവിന്റെ അവസാന വാക്കുകള്‍. കുടുംബവും സുഹൃത്തുക്കളുമായിരുന്നു എന്റെ ശക്തമായ നെടുംതൂണുകള്‍. നമ്മുടെ സുഹൃത്തുക്കള്‍ ജീവിതത്തില്‍ എന്ത് പ്രശ്‌നം വന്നാലും ഉപേക്ഷിക്കില്ലെന്നും ചിരു എന്നോട് മുന്‍പ് പറഞ്ഞിട്ടുണ്ട്.' മേഘ്‌ന സങ്കടത്തോടെ പറയുന്നു.

More from Filmibeat

Read more about: meghana raj chiranjeevi sarja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X