കന്നടയില്‍ മേഘ്‌ന രാജിന് രണ്ട് മുഖം
മലയാളത്തില്‍ തിരക്കുള്ള നടിമാരിലൊരാളാണ് മേഘ്‌ന രാജും. മെമ്മറീസ് എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം മലയാളത്തില്‍ തിരക്കോട് തിരക്ക്. ഇപ്പോള്‍ അഞ്ച് നായികമാര്‍ ഒന്നിച്ചെത്തുന്ന ഹണ്ട്രഡ് ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് മേഘ്‌ന.
100 ഡിഗ്രി സെല്‍ഷ്യസിന് മുമ്പേ മറ്റൊരു ചിത്രം മേഘ്‌നയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. അതിങ്ങ് കേരളക്കരയില്ലല്ല. കന്നടയില്‍. 'ബഹുപരാഗ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഡബ്ള്‍ റോളിലാണ് മേഘ്‌ന എത്തുന്നത്.

ഫേസ്ബുക്കിലൂടെ എല്ലാവരോടും ചിത്രം പോയിക്കാണാന്‍ മേഘ്‌ന ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌നേഹ, പ്രതീ എന്നീ കഥാപാത്രങ്ങളെയാണ് മേഘ്‌ന അവതരിപ്പിക്കുന്നത്. ജൂലൈ 25 ന് ചിത്രം തിയേറ്ററുകളിലെത്തും. അടുത്തിടെ ചില അഭിമുഖത്തിലും കന്നടയില്‍ താന്‍ പുതിയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണെന്ന് നടി പറഞ്ഞിട്ടുണ്ട്.
ബാംഗ്ലൂര്‍ക്കാരിയായ മേഘ്‌ന രാജ് മലയാളത്തിലാണ് കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. തെലുങ്കും കന്നടയും തമിഴും പരീക്ഷച്ച ശേഷമാണ് 'യക്ഷിയും ഞാനും' എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയത്.
തുടര്‍ന്ന് രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മാഡ് ഡാഡ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരയിലെത്തി. ഡോള്‍ഫിന്‍ ബാറാണ് മേഘ്‌നയുടേതായി മലാളത്തില്‍ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.


Click it and Unblock the Notifications











