വിഷമഘട്ടത്തില്‍ നസ്രിയയും അനന്യയുമെല്ലാം കൂടെ നിന്നു, സിനിമയിലേക്ക് തിരിച്ചുവരുമെന്ന് മേഘ്‌ന

By Midhun Raj

നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവ് ചീരഞ്ജീവി സര്‍ജയുടെ വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ചീരുവിന്റെ വിടവാങ്ങലിന് പിന്നാലെയാണ് മേഘ്‌ന ഗര്‍ഭിണിയാണെന്നുളള കാര്യം എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് മേഘ്‌ന തങ്ങളുടെ ആദ്യത്തെ കണ്‍മണിക്ക് ജന്മം നല്‍കിയത്. ജൂനിയര്‍ ചീരുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ചീരഞ്ജിവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജയും മറ്റ് കുടുംബാംഗങ്ങളുമെല്ലാം പ്രസവ സമയത്ത് മേഘ്‌നയ്ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.

തുടര്‍ന്ന് മേഘ്‌നയെയും കുഞ്ഞിനെയും കാണാന്‍ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. നടിയുടെ അടുത്ത സുഹൃത്തുക്കളായ നസ്രിയയും ഫഹദ് ഫാസിലുമെല്ലാം മേഘ്‌നയുടെ കുഞ്ഞിനെ കാണാനായി എത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു.

അതേസമയം മേഘ്‌നയുടെ

അതേസമയം മേഘ്‌നയുടെ കുഞ്ഞിന് പ്രത്യേക തൊട്ടില്‍ ഒരുങ്ങുന്നതായി മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കര്‍ണാടകയിലെ ധര്‍വാട് ജില്ലയിലെ കലഘട്ഗിയില്‍ നിന്നുളള ശില്‍പ്പികളാണ് പ്രത്യേക തൊട്ടില്‍ നിര്‍മ്മിച്ച് മേഘ്‌നയുടെ കുഞ്ഞിന് സമ്മാനിച്ചത്. ഇന്നായിരുന്നു ഇതിന്റെ ചടങ്ങുകള്‍ നടന്നത്. കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയ ശേഷമുളള പൂജാ ചടങ്ങുകളായിരുന്നു ഇന്ന് മേഘ്‌നയുടെ വീട്ടില്‍ നടന്നത്.

ഈ ചടങ്ങിന് ശേഷം

ഈ ചടങ്ങിന് ശേഷം നടി മാധ്യമങ്ങളെ കണ്ടിരുന്നു. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് ഉടനുണ്ടാവുമെന്ന് മേഘ്‌ന ആരാധകരെ അറിയിച്ചു. ഭര്‍ത്താവിന്റെ വിയോഗശേഷം കൂടുതല്‍ ശക്തയായിട്ടുണ്ടോ എന്ന ചോദ്യത്തിന് പല നിമിഷങ്ങളിലും താന്‍ തളര്‍ന്നു പോയിട്ടുണ്ടെന്നായിരുന്നു നടിയുടെ മറുപടി. എന്റെ അമ്മ മാത്രമാണ് എന്നെ അങ്ങനെ കണ്ടത്. ഞാന്‍ സ്‌ട്രോംഗാണെന്ന് പലരും എന്നോട് പറഞ്ഞപ്പോള്‍, എനിക്കറിയാം അത് ജീവിക്കാന്‍ യോഗ്യമാണോ എന്ന് ചിന്തിച്ച നിമിഷങ്ങള്‍ എനിക്കുണ്ടെന്ന്.

എന്റെ ഭര്‍ത്താവിന്റെ

മകന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ എല്ലാ ഓര്‍മ്മകളും വഹിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും തന്റെ കൂടെനിന്നിരുന്നുവെന്നും മേഘ്‌ന പറഞ്ഞു. ''എനിക്ക് ഇപ്പോള്‍ എന്റെ കുഞ്ഞ് ഉണ്ട്. എന്റെ കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എന്റെ ഭര്‍ത്താവ്

എന്റെ ഭര്‍ത്താവ് വളരെ അറിയപ്പെടുന്നവനായിരുന്നു, കാരണം അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. എന്റെ കുഞ്ഞ് അത് മാത്രമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, മേഘ്‌നാ രാജ് പറഞ്ഞു. അതേസമയം അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇനിയും ജോലിയില്‍ തുടരുമെന്നും മേഘ്‌ന പറഞ്ഞു. ''അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. മേഘ്‌ന പറഞ്ഞു.

Read more about: meghna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X