For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിൻ്റെ ജന്മദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് നടി മേഘ്‌ന രാജ്; ആരാധകരുടെ കാത്തിരിപ്പ് ഇവിടെ തീരുന്നു

  |

  അപ്രതീക്ഷിതമായി ഭര്‍ത്താവിനെ നഷ്ടപ്പെട്ട വേദനയിലായിരുന്നു നടി മേഘ്‌ന രാജ്. 2020 ജൂണിലാണ് കന്നഡ നടനും മേഘ്‌നയുടെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്. ആ സമയത്ത് നാലഞ്ച് മാസം ഗര്‍ഭിണിയായിരുന്നു നടി. ഇതെല്ലാം സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തന്നെ മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇപ്പോഴിതാ ഭര്‍ത്താവിന്റെയും മകന്റെയും ജന്മദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി.

  ഒക്ടോബര്‍ പതിനേഴിനാണ് ചിരഞ്ജീവി സര്‍ജയുടെ ജന്മദിനം. പ്രിയപ്പെട്ടവന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള സെല്‍ഫി ചിത്രമാണ് മേഘ്‌ന പങ്കുവെച്ചത്. അതിന് മുന്‍പ് ചിരുവിന് വേണ്ടി പ്രത്യേകമായൊരു ഫോട്ടോഷൂട്ടും നടത്തിയിരുന്നു. ഒരു രാജകുമാരിയെ പോലെയുള്ള ലുക്കാണ് ഫോട്ടോസിന് വേണ്ടി നടി തിരഞ്ഞെടുത്തത്. രാജകുമാരനായി ചിരുവിന്റെ ഫോട്ടോ കൂടി മുന്‍നിര്‍ത്തിയാണ് ചിത്രങ്ങളെടുത്തത്.

  ചിരുവിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങുകയാണ്. ഈ ഫോട്ടോ ഷൂട്ടിനായി എന്നെ സമ്മതിപ്പിക്കാനായി അവര്‍ പാടുപെട്ടു, പ്രിയങ്കയ്ക്കും മധുരയ്ക്കും ബിന്ദു റെഡ്ഡിക്കും നന്ദി എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി മേഘ്ന കുറിച്ചത്. അതേ സമയം ചിരുവിനൊപ്പമുള്ള സെല്‍ഫിയ്ക്ക് താഴെ പിറന്നാള്‍ ആശംസ അറിയിച്ചാണ് നടി എത്തിയിരിക്കുന്നത്. കഷ്ടതകളുടെ അവസാനം എല്ലായിപ്പോഴും വിജയമാണ്. ഓരോ അഗ്നി പരീക്ഷണങ്ങളും വലിയ കാര്യങ്ങള്‍ നേടാനുള്ള വഴിയാണ്. അതൊരിക്കലും എളുപ്പമല്ല.

  എല്ലാ പ്രതീക്ഷകളും മങ്ങുകയും ജീവിതം നിശ്ചലമാവുകയും ചെയ്യുമ്പോള്‍ ആ തുരങ്കത്തിന്റെ അറ്റത്ത് എപ്പോഴും ഒരു വെളിച്ചം ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ആ വെളിച്ചം ചിരുവാണ്. തിളക്കമാര്‍ന്നതാകാന്‍ ആ വെളിച്ചത്തിലേക്കാണ് എന്റെ യാത്ര. ഹാപ്പി ബര്‍ത്ത് ഡേ ഹസ്ബന്റ്, എന്റെ ജീവനും വെളിച്ചവും നീയാണ് എന്നും ചിത്രത്തിന് അടിക്കുറിപ്പായി മേഘ്‌ന എഴുതി. ഇതിനൊപ്പം മറ്റൊരു പുതിയ തുടക്കം ഉണ്ടെന്നുള്ള കാര്യം സൂചിപ്പിച്ച് കൊണ്ടും നടി എത്തിയിരിക്കുകയാണ്.

  ഇത് പോലൊരു മികച്ച ദിവസം വേറെ ഉണ്ടാവില്ല. അതുപോലെ മറ്റൊരു ടീമിനും ഇതിലും മികച്ചതാകാന്‍ കഴിയില്ല. ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. ഇത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു. ഇതിപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ചീരു. പന്ന ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇതിനെ കുറിച്ച് ചിന്തിക്കുമോ എന്ന കാര്യം പോലും എനിക്കറിയില്ലായിരുന്നു. ഞാനിപ്പോള്‍ വീട്ടിലാണ്. ഔദ്യോഗികമായി തന്നെ അതിന്റെ ചിത്രീകരണം ആരംഭിക്കാന്‍ പോവുകയാണ്. ക്യാമറ റോളിങ്, ആക്ഷന്‍ എന്നുമാണ് പുതിയ സിനിമയെ കുറിച്ച് മേഘ്‌ന പറഞ്ഞത്.

  വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് നാട്ടിലും ഞാന്‍ മദ്രാസിലും; അത് ശരിയായി തോന്നിയില്ല, മാറി നിന്നതിനെ കുറിച്ച് ശ്രീലത

  Watch Video: Meghana Raj reveals Jr Chiru’s name in a special video on Instagram

  ചിരുവിന്റെ ആത്മസുഹൃത്തിന്റെ സിനിമയില്‍ നായികയാവാന്‍ ഒരുങ്ങുകയാണ് മേഘ്‌നയിപ്പോള്‍. പ്രിയപ്പെട്ട ചിരു, നിങ്ങളുടെ ജന്മദിനത്തില്‍, നമ്മള്‍ ഒരുമിച്ച് കണ്ട ഒരു സ്വപ്നമാണ് ഞാന്‍ നിനക്ക് സമ്മാനിക്കുന്നത്. ഒരു സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്. മേഘ്‌നയുടെ നേതൃത്വത്തില്‍ യാത്ര കൂടുതല്‍ അര്‍ത്ഥവത്തായി. എല്ലാവരുടെയും പിന്തുണയോടെയാണ് ഞങ്ങള്‍ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്. ഈ ലക്ഷ്യത്തിലേക്ക് ഞങ്ങളെ നയിച്ചത് നീയാണ്. എപ്പോഴും നിങ്ങളാണ് ഞങ്ങളുടെ ആഘോഷത്തിന് കാരണമെന്നും സിനിമാ പ്രവര്‍ത്തകനായ പന്ന കുറിച്ചത്. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു മേഘ്‌ന.

  English summary
  Meghana Raj's Birthday Wishes To Hubby Chiranjeevi Sarja And Announced Her New Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X