ചിരഞ്ജീവി സര്‍ജയുടെ പിറന്നാളിന് മേഘ്‌നയുടെ വികാരനിര്‍ഭരമായ ആശംസ, വൈറലായി പോസ്റ്റ്
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നടങ്കം ഇഷ്ട താരദമ്പതികളാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌നാ രാജും. ലോക്ഡൗണ്‍ കാലത്തായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എല്ലാവരും അറിഞ്ഞത്. കന്നഡ സൂപ്പര്‍താരത്തിന്റെ വിടവാങ്ങല്‍ ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ചിരഞ്ജീവി സര്‍ജ പോയതിന് പിന്നാലെയാണ് മേഘ്‌ന ഗര്‍ഭിണിയാണെന്നുളള കാര്യം എല്ലാവരും അറിഞ്ഞത്.
തുടര്‍ന്ന് അടുത്തിടെയാണ് നടിയുടെ ബേബി ഷവര്‍ ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ബേബി ഷവറില്‍ ചിരഞ്ജീവി സര്‍ജയുടെ വലിയ കട്ടൗട്ട് വേദിയില്‍ സ്ഥാപിച്ചിരുന്നു. കട്ടൗട്ടിന് അടുത്ത് നിന്നാണ് മേഘ്‌നയും കുടുംബവുമെല്ലാം ചിത്രങ്ങള്‍ എടുത്തിരുന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ചടങ്ങിന് ചീരുവിന്റെ സാന്നിദ്ധ്യവും വേണമെന്ന മേഘ്‌നയുടെ നിര്‍ബന്ധമായിരുന്നു കട്ടൗട്ടിന് പിന്നില്‍.

ചീരഞ്ജിവി സര്‍ജ പോയ ശേഷമുളള മേഘ്‌നയുടെ മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ശ്രദ്ധേയമായി മാറിയിരുന്നു. അതേസമയം ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായവരാണ് മേഘ്‌നയും ചീരുവും. മോളിവുഡിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള മേഘ്‌നാ രാജ് മലയാളികള്‍ക്കും സുപരിചിതയാണ്. കന്നഡത്തില്‍ സൂപ്പര്‍താരമായി തിളങ്ങിയ നടനാണ് ചിരഞ്ജീവി സര്‍ജ.

ആക്ഷന്‍ കിംഗ് ആര്‍ജുന്റെ കുടുംബാംഗം കൂടിയാണ് താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ചൊരു സിനിമ ചെയ്തതിന് പിന്നാലെയാണ് മേഘ്‌നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. അതേസമയം മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങില്‍ മലയാളി താരം അനന്യ ഉള്‍പ്പെടെയുളളവരും പങ്കെടുത്തിരുന്നു. മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളാണ് അനന്യയും നസ്രിയയുമൊക്കെ.

കന്നഡത്തില്‍ അട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്‌നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ക്രിസ്ത്യന്‍, ഹിന്ദു ആചാര പ്രകാരമുളള വിവാഹ ചടങ്ങുകളായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയുമായി നടന്നത്.

ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അതേസമയം ചിരഞ്ജീവി സര്‍ജയുടെ പിറന്നാള്‍ ദിനമായ ഇന്ന് മേഘ്‌ന രാജിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഹാപ്പി ബെര്‍ത്ത്‌ഡേ മൈ വേള്‍ഡ് എന്ന് ചീരൂവിനെ ടാഗ് ചെയ്തുകൊണ്ടാണ് മേഘ്‌ന എത്തിയത്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നന്നേക്കും എപ്പോഴും എന്നും നടി ചിരഞ്ജീവി സര്‍ജയെ കുറിച്ച് എഴുതി.
Recommended Video

മേഘ്‌നയുടെ പോസ്റ്റിന് പിന്നാലെ ചിരഞ്ജീവി സര്‍ജയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു. മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളായ നസ്രിയ, അനന്യ തുടങ്ങിയവരും പ്രിയപ്പെട്ട ഭായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു.


Click it and Unblock the Notifications