മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
അടുത്തിടെയായി മേഘ്‌ന രാജിന്റെ ഫേസ്ബുക്ക് പേജില്‍ ക്ലാസിക് ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുന്നു. തനത് കേരള വസ്ത്രധാരണയിലൊക്കെയുള്ള നാടന്‍ ചിത്രങ്ങള്‍. മറ്റ് നടിമാര്‍ മേക്കോവര്‍ നടത്തി പുത്തന്‍ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകള്‍ വാങ്ങുമ്പോഴാണ് മേഘ്‌ന അല്പം വ്യത്യസ്തമായ വഴി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം നാഗവല്ലിയുടെ രൂപത്തിലും മേഘ്‌ന ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. മേഘ്‌ന രാജ് അടുത്തിടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കാണൂ. ഒപ്പം മേഘ്‌ന വന്ന വഴികളും...

മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
ശോഭനെയെക്കാള്‍ ഇണങ്ങുന്നുണ്ടോ ഈ വേഷം മേഘ്‌ന രാജിന്. നാഗവല്ലിയായി മാറിയ മേഘ്‌ന രാജ്

മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
മേഘ്‌നയുടെ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു ക്ലാസിക് ഫോട്ടോ കാണൂ

മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
കര്‍ണാടകക്കാരിയായ മേഘ്‌ന യക്ഷിയും ഞാനും എന്ന ചിത്രത്തലൂടെയാണ് മലയാളത്തിലെത്തുന്നത്. അതിന് മുമ്പ് കന്നടയിലും തെലുങ്കിലും തമിഴിലും ഓരോ സിനിമ ചെയ്തിട്ടുണ്ട്.

മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
യക്ഷിയും ഞാനും എന്ന ചിത്രത്തിന് ശേഷം ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, പാച്ചുവും കോവാലനും എന്നീ ചിത്രങ്ങളിലഭിനയിച്ചെങ്കിലും ബ്യൂട്ടിഫുള്‍ എന്ന ചിത്രമാണ് മേഘ്‌നയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്.

മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
തെലുങ്കിലും തമിഴിലും കന്നടയിലുമൊക്കെ മേഘ്‌ന അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിലാണ്. ഒരു മലയാളി പെണ്‍കുട്ടി എന്ന ഇമേജാണ് മേഘ്‌നയ്ക്ക് നല്‍കിയത്.

മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
റെഡ് വൈന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മേഘ്‌നയ്ക്ക് അവസരം ലഭിച്ചു.

മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
പൃഥ്വിരാജിന്റെ ഭാര്യയായി മെമ്മറീസ് എന്ന ചിത്രത്തില്‍ കാഴ്ച വച്ച പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
മലയാളത്തില്‍ അഭിനയിച്ചതധികവും കുടുംബ ചിത്രങ്ങളിലാണെങ്കിലും മറ്റ് ഭാഷകളിലേക്ക് കടക്കുമ്പോള്‍ മേഘ്‌ന അല്പം ഗ്ലാമറസ്സാണ്.

മേഘ്‌ന രാജിന് നാഗവല്ലി കൂടിയോ
അനൂപ് മേനോന്‍ സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ചെയ്ത 'ഡോള്‍ഫിന്‍ ബാറാ'ണ് മേഘ്‌നയുടേതായി ഇനി മലയാളത്തിലെത്തുക. ഇത് കൂടാതെ കന്നടയില്‍ രണ്ട് ചിത്രങ്ങളുമുണ്ട്.


Click it and Unblock the Notifications