മേഘ്ന രാജിനൊപ്പം ചിരുവിനേയും ചേര്‍ത്തുവെച്ച കൈകള്‍, നന്ദി പറഞ്ഞ് താരം, ചിത്രം വൈറലാവുന്നു
മേഘ്‌ന രാജിനും ചിരഞ്ജീവി സര്‍ജയ്ക്കും ആരാധകരേറെയൊണ്. മലയാള സിനിമയുമായും ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു. അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജ യാത്രയായപ്പോള്‍ സിനിമാലോകവും ആരാധകരും ഒരുപോലെ സങ്കടപ്പെട്ടിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു ഇരുവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്. പറന്നകന്നുവെങ്കിലും എപ്പോഴും ചിരുവിനെ കൂടെക്കൂട്ടുകയായിരുന്നു മേഘ്‌ന രാജ്്.
കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. തന്നെ എന്നും സന്തോഷത്തോടെ കാണാനാണ് അദ്ദേഹത്തിന് ആഗ്രഹമെന്നും മേഘ്‌ന പറഞ്ഞിരുന്നു. സീമന്ത ചടങ്ങിലും ബേബി ഷവര്‍ പാര്‍ട്ടിയിലും ആശുപത്രി മുറിയിലുമെല്ലാം ചിരുവിന്റെ ഫോട്ടോ വെച്ചിരുന്നു മേഘ്‌ന. കുഞ്ഞിനെ ആദ്യം കാണേണ്ടത് ചിരുവാണെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. മേഘ്‌ന രാജിന്റെ ആ ആഗ്രഹം ധ്രുവ നിറവേറ്റിയിരുന്നു. കുഞ്ഞിനെ ചിരിച്ച് നില്‍ക്കുന്ന ചിരുവിന്റെ ഫോട്ടോയോട് ചേര്‍ത്തുപിടിച്ചിരുന്നു ധ്രുവ.
കുടുംബത്തിലെല്ലാവരും ഇപ്പോള്‍ സന്തോഷത്തിലാണ്. കാത്തിരിപ്പിനൊടുവിലായി മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് മാതാപിതാക്കളും എത്തിയിരുന്നു. ചിന്റു എന്നാണ് കൊച്ചുമകന്റെ ചെല്ലപ്പേരെന്നും മേഘ്‌നയുടെ പിതാവ് പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം കുടുംബത്തിലെല്ലാവരുടേയും മുഖത്ത് ഇപ്പോഴാണ് സന്തോഷം കണ്ടതെന്നായിരുന്നു അമ്മാവനായ അര്‍ജുന്‍ സര്‍ജ പറഞ്ഞത്. കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

മേഘ്‌നയ്ക്കും കുഞ്ഞിനും അരികില്‍ നില്‍ക്കുന്ന ചിരുവിനെയായിരുന്നു ആരാധകര്‍ കണ്ടത്. അത്തരത്തിലുള്ള എഡിറ്റഡ് കൊളാഷുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നിറവയറുമായി നില്‍ക്കുന്ന മേഘ്‌നയുടെ അരികിലുള്ള ചിരുവിനെ കണ്ടപ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും തോന്നിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വിയോഗ ശേഷവും പ്രിയതമനെ കൂടെക്കൂട്ടുന്ന മേഘ്‌നയെ അഭിനന്ദിച്ചും ആരാധകരെത്തിയിരുന്നു.
തന്‍റെ ഫോട്ടോയ്ക്കൊപ്പം ചിരുവിനേയും ചേര്‍ത്തുവെച്ചയാളോട് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്ന ഇപ്പോള്‍. ചിരു എന്തായാലും നിങ്ങളോട് നന്ദി പറയുമെന്ന് മേഘ്ന പറയുന്നു. എന്നെന്നും ഓര്‍ക്കാവുന്ന തരത്തിലേക്ക് ആ ചിത്രങ്ങള്‍ മാറ്റിത്തന്നതിന് നന്ദിയെന്നും താരം കുറിച്ചിട്ടുണ്ട്.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായി മാറിയത്.


Click it and Unblock the Notifications