മേഘ്‌ന രാജിനെ തേടിയെത്തിയ സ്‌പെഷല്‍ സമ്മാനം, സന്തോഷം പങ്കുവെച്ച് താരം, സ്നേഹം പറഞ്ഞ് ആരാധകര്‍
കാത്തിരിപ്പിനൊടുവിലായി കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് മേഘ്‌ന രാജ്. രണ്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു മേഘ്‌നയ്ക്ക് ചിരഞ്ജീവി സര്‍ജയെ നഷ്ടമായത്. അപ്രതീക്ഷിതമായി പ്രിയതമനെ നഷ്ടമായപ്പോള്‍ കുഞ്ഞിലായിരുന്നു മേഘ്‌നയുടെ പ്രതീക്ഷ. ഈ അവസ്ഥയെ അതിജീവിക്കാന്‍ മേഘ്‌നയ്ക്ക് കഴിയട്ടെയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ജീവിച്ചിരുന്ന സമയത്ത് ചിരു മേഘ്‌നയെ എത്രത്തോളം സ്‌നേഹിച്ചിട്ടുണ്ടെന്നോര്‍ത്തായിരുന്നു എല്ലാവരും സങ്കടപ്പെട്ടത്. വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും മേഘ്‌ന ചിരുവിനെ കൂടെക്കൂട്ടിയിരുന്നു.
ആണ്‍കുട്ടിയായിരിക്കും ജനിക്കാന്‍ പോവുന്നതെന്നായിരുന്നു ചിരു പറഞ്ഞത്. മുന്‍പ് താന്‍ കാണിച്ച വികൃതികളെല്ലാം അവനും കാണിക്കുമെന്നും ചിരു സഹോദരനായ ധ്രുവിനോട് പറഞ്ഞിരുന്നു. പെണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു മേഘ്‌നയോട് സുഹൃത്തുക്കളെല്ലാം പറഞ്ഞത്. കാത്തിരിപ്പിനൊടുവിലായി ആണ്‍കുട്ടിയായിരുന്നു കുടുംബത്തിലേക്ക് എത്തിയത്. ചിന്റുവെന്നായിരുന്നു കുഞ്ഞിന് ചെല്ലപ്പേരിട്ടത്. പേരിടല്‍ ചടങ്ങ് വിപുലമായി നടത്തുമെന്നായിരുന്നു കുടുംബാംഗങ്ങള്‍ അറിയിച്ചത്. കുഞ്ഞതിഥിയുടെ ചിത്രങ്ങളും പേരും അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
കുഞ്ഞതിഥിക്കായി പ്രത്യേക തൊട്ടിലൊരുക്കിയായിരുന്നു ആരാധകര്‍ മേഘ്‌നയെ കാണാനെത്തിയത്. കുഞ്ഞ് ജനിക്കും മുന്‍പ് തന്നെ ധ്രുവയും തൊട്ടില്‍ മേടിച്ചിരുന്നു. കുഞ്ഞതിഥിയുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് മേഘ്‌ന എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഏറെ വിശേഷമായൊരു സമ്മാനം താരത്തിന് ലഭിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ഒരു ഫ്രെയിമിൽ സന്തോഷം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നു! ഈ മനോഹരമായ സമ്മാനത്തിന് നന്ദിയെന്നും താരം കുറിച്ചിരുന്നു.

പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞ് മേഘ്‌ന എത്തിയിരുന്നു. അമ്മയായിരുന്നു തനിക്ക് താങ്ങും തണലുമായി നിന്നത്. പൊതുവെ ബോള്‍ഡാണെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും വല്ലാതെ തളര്‍ന്നുപോയിരുന്ന അവസ്ഥയായിരുന്നു. കുഞ്ഞിലായിരുന്നു പ്രതീക്ഷ. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നാണ് കരുതിയത്. അത് പോലെ തന്നെയായിരുന്നു സംഭവിച്ചത്. മകന് അമ്മ മാത്രമല്ല അച്ഛനായും താനുണ്ടാവുമെന്നും അച്ഛന്‍ റോളില്‍ എത്രത്തോളം പെര്‍ഫെക്റ്റാവുമെന്ന് അറിയില്ലെന്നുമായിരുന്നു മേഘ്‌ന രാജ് പറഞ്ഞത്.
Recommended Video
അഭിനയ ലോകത്തേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും മേഘ്‌ന രാജ് പറഞ്ഞിരുന്നു. താന്‍ അഭിനയിക്കുന്നതില്‍ ചിരുവിനോ കുടുംബത്തിനോ വിരോധമില്ല. ചിരിച്ച മുഖത്തോടെ, എന്നും സന്തോഷത്തോടെ കാണണമെന്നാണ് ചിരു എപ്പോഴും പറയാറുള്ളതെന്നും മേഘ്‌ന പറഞ്ഞിരുന്നു.


Click it and Unblock the Notifications