»   » മേഘ്‌ന രാജിന്റെ കഥക് പഠനം

മേഘ്‌ന രാജിന്റെ കഥക് പഠനം

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ സജീവമായിക്കഴിഞ്ഞാല്‍ പഠനം പോലും വേണ്ടെന്നുവെയ്ക്കുന്ന താരങ്ങള്‍ ഏറെയുണ്ട്. മലയാളത്തില്‍ത്തന്നെയുണ്ട് അഭിനയം തുടങ്ങിയതോടെ പഠിത്തം മുടങ്ങിപ്പോയ നടിമാരും നടന്മാരും. എന്നാല്‍ മലായളത്തിലും കന്നഡയിലും തമിഴിലുമെല്ലാം അഭിനയിച്ചുവരുന്ന മേഘ്‌നരാജ് ഇക്കൂട്ടത്തില്‍പ്പെട്ടയാളല്ല.

എല്ലാഭാഷകളിലുമായി തിരക്കേറിയ ഷെഡ്യൂളുകളില്‍ ജോലിചെയ്യുമ്പോഴും പഠിത്തത്തില്‍ ഉഴപ്പാന്‍ മേഘ്‌ന തയ്യാറായില്ല, സിനിമയ്‌ക്കൊപ്പം തന്റെ ബിരുദ പഠനവും താരം മുന്നോട്ടുകൊണ്ടുപോവുകയാണ്. ഇതിനൊപ്പം ഇപ്പോള്‍ മറ്റൊരു കാര്യത്തില്‍ക്കൂടി ശ്രദ്ധ ചെലുത്തുകയാണ് മേഘ്‌ന. കഥക് നൃത്തമാണ് മേഘ്‌നയുടെ പുതിയ താല്‍പര്യം.

തിരക്കുകള്‍ക്കിടെ കഥക് പഠനത്തിനും സമയം കണ്ടെത്തുകയാണ് മേഘ്‌ന. കഥക് പഠിയ്ക്കാന്‍ തീരുമാനിച്ചത് വളരെ നന്നായെന്നാണ് മേഘ്‌ന പറയുന്നത്.

ഞാന്‍ ഭരതനാട്യം പഠിച്ചിട്ടുണ്ട്, പക്ഷേ മറ്റേതെങ്കിലുമൊരു നൃത്തയിനത്തില്‍ക്കൂടി ഞാന്‍ പ്രാവീണ്യം നേടണമെന്ന് അച്ഛന് ആഗ്രഹമുണ്ട്. അങ്ങനെയാണ് കഥക് പഠിയ്ക്കാന്‍ തീരുമാനിച്ചത്- മേഘ്‌ന പറയുന്നു.

കാലത്ത് 6.30നാണ് കഥക് ക്ലാസ് തുടങ്ങുക. ഒന്നരമണിക്കൂറോളം നീളുന്ന ക്ലാസ് മേഘ്‌നയുടെ വീടിന്റെ മുകളില്‍ നിലയാണത്രേ നടക്കുന്നത്. ഈ ഒന്നരമണിക്കൂര്‍ താന്‍ നൃത്തത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളുവെന്നും മറ്റൊന്നും മനസിലേയ്ക്ക് വരാറില്ലെന്നും താരം പറയുന്നു. നൃത്തപഠനം തിരക്കുകള്‍ മൂലമുണ്ടാകുന്ന മടുപ്പില്‍ നിന്നും രക്ഷപ്പെടാനും തന്നെ സഹായിക്കുന്നുണ്ടെന്ന് മേഘ്‌ന പറഞ്ഞു.

English summary
Meghana Raj is not one to laze away her time when not shooting, now she is learning Kathak parallel

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam