മേഘ്‌ന എന്തുകൊണ്ട് സെലക്ടീവാകുന്നു?
വ്യത്യസ്തമായ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടത്തിയ നടിയാണ് മേഘ്‌ന രാജ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം ഒരേസമയം അഭിനയിക്കാനും തിളങ്ങാനും മേഘ്‌ന എന്ന നടിയ്ക്ക് സാധിച്ചു.
എന്നാല്‍ ചുരുങ്ങിയ ചില ചിത്രങ്ങളിലൂടെയാണ് മേഘ്‌ന തന്റെ സ്ഥാനം കണ്ടെത്തിയതെന്നത് ശ്രദ്ധേയമാണ്. സിനിമകള്‍ തിരഞ്ഞെടുത്തഭിനയിക്കുന്നതില്‍ മേഘ്‌ന പ്രത്യേക ശ്രദ്ധ പുലര്‍ത്തിയരുന്നു. മേഘ്‌ന എന്തുകൊണ്ടാണ് ഇങ്ങനെ സെലക്ടീവാകുന്നതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ഒരേ തരത്തിലുള്ള വേഷങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ മേഘ്‌നയ്ക്ക് താത്പര്യമില്ല എന്നതു തന്നെ.

ഇങ്ങനെ സെലക്ടീവായപ്പോള്‍ മേഘ്‌നയ്ക്ക് ഒരുപാട് വേഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടത്രെ. എന്നാല്‍ അതിലൊട്ടും വേദനയില്ലെന്നും താരം പറയുന്നു. ഒരു പോലുള്ള വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ പിടിച്ചു നില്‍ക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കഥാപാത്രങ്ങളിലെ വ്യത്യസ്തതയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എന്നും നിറഞ്ഞു നില്‍ക്കാനുള്ള പറ്റിയ വഴി- മേഘ്‌ന പറഞ്ഞു.
രാജ ഹൂളി എന്ന ചിത്രത്തലെ വിജയത്തിന് ശേഷം ഒത്തിരി അവസരങ്ങള്‍ വന്നെന്നും എന്നാല്‍ അതെല്ലാം നിരസിക്കുകയാണുണ്ടായതെന്നും മേഘ്‌ന പറയുന്നു. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ മെമ്മറീസിന്റെ വിജയവും മേഘ്‌നയ്ക്ക് അനുഗ്രഹമായി. ഇപ്പോള്‍ രാഗേഷ് പോള്‍ സംവിധാനം ചെയ്യുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലാണ് മേഘ്‌ന അഭിനയിക്കുന്നത്.


Click it and Unblock the Notifications