»   » നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ വിനയന്‍ ഒരുക്കിയ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് ബാംഗ്ലൂര്‍ സ്വദേശിനിയായ മേഘ്‌ന രാജ് മലയാളത്തില്‍ അരങ്ങേറ്റം നടത്തിയത്. യക്ഷിയും ഞാനും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മേഘ്‌നശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് മേഘ്‌നയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ലഭിച്ചു. കൂടെ അഭിനയിച്ച നായക നടന്മാരില്‍ മേഘ്‌നയുമായി ഏറ്റവും മികച്ച കെമിസ്ട്രിയുള്ളത് അനൂപ് മേനോനാണ്.

അതുകൊണ്ടുതന്നെ ഇവര്‍ നായകനും നായികയുമായി പലചിത്രങ്ങളുമിറങ്ങി. ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചത് വികെ പ്രകാശ് ഒരുക്കിയ ബ്യൂട്ടിഫുള്‍ ആയിരുന്നു. 2009ല്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‌ന സിനിമയിലെത്തിയത്.

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

കന്നഡത്തിലെ പ്രശസ്ത താരങ്ങളായ സുന്ദര്‍ രാജിന്റെയും പ്രമീള ജോഷായുടെയും മകളാണ് മേഘ്‌ന രാജ്.

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

നടിയായി മേഘ്‌ന അരങ്ങേറ്റം കുറിച്ചത് തെലുങ്കിലാണ്. പിന്നീട് കന്നഡ, തമിഴ്, മലയാളം എന്നീ തെന്നിന്ത്യന്‍ ഭാഷകളിലും മേഘ്‌ന അഭിനയിച്ചു. ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത് മലയാളത്തിലാണ്.

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി ഒന്നിച്ചത്. പിന്നീട് നമുക്കുപാര്‍ക്കാന്‍, ബാങ്കിങ് ഹവേര്‍സ് 10ടു 4, തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് ചലച്ചിത്രലോകത്ത് അനൂപും മേഘ്‌നയും പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയത്. അനൂപുമായി പ്രണയമില്ലെന്നാണ് മേഘ്‌ന പറയുന്നത്. അനൂപ് നല്ല സുഹൃത്താണെന്നും മേഘ്‌ന വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അനൂപ് ഇക്കാര്യത്തില്‍ മൗനം പാലിയ്ക്കുകയാണ്.

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

റിലീസിന് തയ്യാറാകുന്ന മെമ്മറീസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഭാര്യാ വേഷത്തിലാണ് മേഘ്‌ന അഭിനയിക്കുന്നത്. പൃഥ്വിയും മേഘ്‌നയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് മെമ്മറീസ്.

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

വിവാഹം അഞ്ചു വര്‍ഷത്തിനിടയിലുണ്ടാകുമെന്നാണ് മേഘ്‌ന പറയുന്നത്. വരന്‍ ചലച്ചിത്രമേഘലയില്‍ നിന്നുള്ളയാളാകണമെന്നാണ് ആഗ്രഹമെന്നും പ്രണയവിവാഹത്തോട് താല്‍പര്യമുണ്ടെന്നും മേഘ്‌ന പറയുന്നു. എന്നാല്‍ മാതാപിതാക്കള്‍ തനിയ്ക്കായി സിനിമയ്ക്ക് പുറത്തുനിന്നുള്ളയാളെയാണ് അന്വേഷിക്കുന്നതെന്നും താരം പറയുന്നുണ്ട്.

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

തെലുങ്കില്‍ അരങ്ങേറ്റം നടത്തുകയും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത മേഘ്‌നയ്ക്ക് മികച്ച ചിത്രങ്ങള്‍ ലഭിച്ചത് മലയാളത്തിലാണ്. മലയാളത്തില്‍ ഇപ്പോള്‍ ഇരുപതോളം ചിത്രങ്ങള്‍ ചെയ്ത മേഘ്‌ന ഇനി കന്നഡയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോവുകയാണെന്നാണ് പറയുന്നത്.

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

കന്നഡച്ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന മേഘ്‌ന ഒരു മേക്ക് ഓവര്‍ എന്ന നിലയ്ക്ക് പത്തുകിലോ ശരീരഭാരം കുറച്ചിട്ടുണ്ട്.

നാല് ഭാഷകളിലും തിളങ്ങുന്ന മേഘ്‌ന രാജ്

ആദ്യ കന്നഡ ചിത്രത്തിലെ അഭിനയത്തിന് മേഘ്‌നയ്ക്ക് മികച്ച പുതുമുഖ താരത്തിനുള്ള സുവര്‍ണ ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

English summary
An Actress Of 4 Languages It has to be noted that Meghana Raj has acted in all four South languages - Tamil, Telugu, Malayalam and Kannada film industries

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam