ഭര്‍ത്താവിനെ അവസാനമായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് മേഘ്‌ന! വിങ്ങിപ്പൊട്ടി അര്‍ജുന്‍ സര്‍ജയും
സിനിമാരംഗങ്ങളെ വെല്ലുന്ന കാര്യമായിരുന്നു മേഘ്‌ന രാജിന്റെ ജീവിതത്തില്‍ സംഭവിച്ചത്. അപ്രതീക്ഷിതമായി പ്രിയതമന്‍ വിടവാങ്ങിയതിന്റെ ഞെട്ടലില്‍ നിന്നും മുക്തയായിട്ടില്ല താരം. രണ്ടാം വിവാഹ വാര്‍ഷികം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു താരത്തിന് ഭര്‍ത്താവിനെ നഷ്ടമായത്. സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ ഞെട്ടടിച്ച വാര്‍ത്ത കൂടിയായിരുന്നു. ശ്വാസതടസത്തെത്തുടര്‍ന്നായിരുന്നു ചിരഞ്ജീവി സര്‍ജയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.
Recommended Video
ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ ഹൃദയാഘാതം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇതിന് ശേഷമായാണ് മരണം സ്ഥിരീകരിച്ചത്. 39കാരനായ ചിരഞ്ജീവി അമ്മാവനായ അര്‍ജുന്‍ സര്‍ജയുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചായിരുന്നു സിനിമയില്‍ അരങ്ങേറിയത്. അപ്രതീക്ഷിത വിയോഗത്തെ അതിജീവിക്കാന്‍ മേഘ്‌നയ്ക്കും കുടുംബത്തിനും കഴിയട്ടെയെന്നായിരുന്നു സഹപ്രവര്‍ത്തകരെല്ലാം പറഞ്ഞത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. കുഞ്ഞതിഥി എത്തുന്നതിന് മുന്‍പായാണ് മേഘ്‌നയ്ക്ക് പ്രിയതമനെ നഷ്ടമായത്. പ്രിയതമന് വിട നല്‍കുന്ന മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

മേഘ്‌നയുടെ സങ്കടം
നാല് മാസം ഗര്‍ഭിണിയായിരിക്കെയാണ് മേഘ്‌ന രാജിന് ഭര്‍ത്താവിനെ നഷ്ടമാവുന്നത്. പ്രിയതമന്‍ ഇനിയങ്ങോട്ട് തനിക്കൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനാവാതെ അലമുറയിട്ട് കരയുന്ന മേഘ്‌നയെയാണ് വീഡിയോയിലെല്ലാം കണ്ടത്. അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ ചിരുവിന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുകയായിരുന്നു താരം. മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്ന മേഘ്‌നയെ പണിപ്പെട്ടാണ് മറ്റുള്ളവര്‍ മാറ്റിയത്. എല്ലാവരേയും ഒരുപോലെ വേദനിപ്പിക്കുന്ന രംഗങ്ങളായിരുന്നു അരങ്ങേറിയത്.

വിങ്ങിപ്പൊട്ടി അര്‍ജുനും
അര്‍ജുന്റെ സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസിലായിരുന്നു ചിരഞ്ജീവി സര്‍ജയെ അടക്കിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു അദ്ദേഹത്തിനെ അവസാനമായി കാണാനെത്തിയത്. പ്രിയതമനരികില്‍ നിന്നും വിട്ടുമാറാതെ നിന്ന മേഘ്‌നയെ അര്‍ജുനും ഭാര്യയും ചേര്‍ന്നാണ് എഴുന്നേല്‍പ്പിച്ചത്. അര്‍ജുന്റരെ നെഞ്ചില്‍ വീണ് കരയുന്ന താരത്തേയും വീഡിയോയില്‍ കാണാമായിരുന്നു. മരുമകളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു അര്‍ജുന്‍.

ആശ്വസിപ്പിക്കാനാവാതെ
ചിരുവിനെക്കുറിച്ച് പറഞ്ഞ് കരയുകയായിരുന്നു മേഘ്‌ന. അര്‍ജുനും താരത്തോട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അമ്മാവന്റെ വാക്കുകള്‍ മൂളിക്കേള്‍ക്കുമ്പോഴും മേഘ്‌ന പൊട്ടിക്കരയുകയായിരുന്നു. കാണുന്നവരെയെല്ലാം കരയിപ്പിക്കുന്ന രംഗങ്ങളായിരുന്നു അവസാനസമയത്ത് അരങ്ങേറിയത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. അതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ഈ വാര്‍ത്ത എത്തിയത്.

പ്രിയപ്പെട്ട സ്ഥലത്ത്
മൃതദേഹം സംസ്‌ക്കരിക്കുന്ന സ്ഥലത്തെക്കുറിച്ച് കുടുംബത്തിന് ആശയക്കുഴപ്പമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആദ്യം പുറത്തുവന്നത്. വീടിനടുത്തുള്ള ശ്മശാനത്തിലായിരുന്നു സംസ്‌കാരമെന്ന് ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. ചിരഞ്ജീവിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്താണ് അവസാനവിശ്രമം ഒരുക്കിയത്. സഹോദരന്റെ ഫാം ഹൗസിലായിരുന്നു ചിരഞ്ജീവിടെ അടക്കിയത്.

പ്രണയവിവാഹം
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മേഘ്‌ന രാജ്. ബ്യൂട്ടിഫുളിലെ മഴനീര്‍ത്തുള്ളികള്‍ എന്ന ഒരൊറ്റ ഗാനം മതി ഈ താരത്തെ ഓര്‍ത്തിരിക്കാന്‍. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. ആട്ടഗരെ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിവാഹശേഷവും മേഘ്‌ന സിനിമയില്‍ സജീവമായിരുന്നു.


Click it and Unblock the Notifications











