താരവിവാഹത്തിനൊരുങ്ങി ടോളിവുഡ്, മേഘ്‌നയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

മലയാളി മനസ്സില്‍ ഇടം പിടിച്ച പ്രിയ നായികയായ മേഘ്‌ന രാജ് വിവാഹിതയാവുകയാണെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. തെലുങ്ക് തരമാണെങ്കിലും മലയാളികളുടെ സ്വന്തം താരമായാണ് താരത്തെ പലരും വിശേഷിപ്പിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. നേരത്തെയും മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണിത്. ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തെയും മഴനീര്‍ത്തുള്ളികള്‍ എന്ന ഗാനവും അത്ര പെട്ടെന്നൊന്നും മറക്കാനാവില്ല.

കന്നഡ. തമിഴ് , തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായ മേഘ്‌നയുടെ വിവാഹമാണ് മെയ് രണ്ടിന്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കന്നഡ താരമായ ചിരഞ്ജീവി സര്‍ജയെയാണ് താരം വിവാഹം ചെയ്യുന്നത്. കന്നഡ സിനിമാലോകത്തെ സംബന്ധിച്ചിടത്തോളും സുപ്രധാനമായൊരു താരവിവാഹമാണ് നടക്കാന്‍ പോവുന്നത്. ഹല്‍ദി ആഘോഷത്തിനിടയിലെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

രണ്ട് വര്‍ഷത്തിന് ശേഷം പ്രണയസാഫല്യം

രണ്ട് വര്‍ഷത്തിന് ശേഷം പ്രണയസാഫല്യം

ചിരഞ്ജീവി സര്‍ജയും മേഘ്‌നയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെയും പ്രചരിച്ചിരുന്നു. നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളവരാണ് ഇരുവരും. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ താരവിവാഹം കൂടിയാണ് നടക്കാന്‍ പോവുന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യം കൂടിയാണ്.

വിനയന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക്

വിനയന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്ക്

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ തുടക്കം കുറിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മേഘ്‌നയ്ക്ക് നിരവധി അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നരേനൊപ്പം ഹല്ലേലുയ്യ എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

പൃഥ്വിരാജിന്റെയും അനൂപ് മേനോന്റെയും നായിക

പൃഥ്വിരാജിന്റെയും അനൂപ് മേനോന്റെയും നായിക

പൃഥ്വിരാജിന്റെയും അനൂപ് മേനോന്റെയും കൂടെ അഭിനയിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് മേഘ്‌നയ്ക്ക് ലഭിച്ചത്. മലയാളികള്‍ ഏറ്റെടുത്ത ചിത്രം കൂടിയായിരുന്നു മെമ്മറീസ്. മലയാളത്തില്‍ സജീവമല്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശക്തമായ ആരാധക പിന്തുണയാണ് മേഘനയ്ക്ക് ലഭിച്ചത്.

ഹല്‍ദി ആഘോഷം പൊടിപൊടിച്ചു

ഹല്‍ദി ആഘോഷം പൊടിപൊടിച്ചു

വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഹല്‍ദി ആഘോഷം കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചുവന്ന ഡ്രസ്സില്‍ അതീവ സുന്ദരിയായുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

വിവാഹ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

വിവാഹ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഒക്ടോബര്‍ രണ്ടിനായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നന്നത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് മേഘ്‌ന വ്യക്തമാക്കിയിരുന്നു. ജീവിത പങ്കാളി സിനിമയില്‍ നിന്നുള്ളയാളാണെങ്കില്‍പ്പോലും പല അഭിനേത്രികളും വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ മടിക്കാറുണ്ട്. അത്തരത്തിലൊരാളാവുമോ മേഘ്‌ന എന്നത് കണ്ടറിയേണ്ട കാര്യമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X