പുതിയ ചിത്രത്തില്‍ മേഘ്‌നയുടെ ഗാനം

By Lakshmi

മലയാളത്തിലിപ്പോള്‍ പിന്നണിഗായികമാര്‍ കൂടിയായ ഒട്ടേറെ നായികനടിമാരുണ്ട്. രമ്യ നമ്പീശന്‍ മലയാളത്തിലും തമിഴിലും പാടി പേരെടുക്കുമ്പോള്‍ മീര നന്ദനും നസ്രിയ നസീമുമെല്ലാം സ്വന്തം ചിത്രങ്ങള്‍ക്കായി പാടുകയാണ്. പല താരങ്ങളും പാടുന്ന പാട്ടുകള്‍ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേയ്‌ക്കെത്തിയിരിക്കുകയാണ് നടി മേഘ്‌ന രാജും.

പുതിയ ചിത്രമായ 100 ഡിഗ്രി സെല്‍ഷ്യസിന് വേണ്ടിയാണ് മേഘ്‌ന പാടിയത്. നേരത്തേ കന്നഡ ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ മേഘ്‌ന പാടുന്നത് ഇതാദ്യമാണ്.

Meghna Raj

പുത്തന്‍നായികമാരില്‍ പലരെയും ഗായികമാരാക്കിയ ഗോപി സുന്ദര്‍ തന്നെയാണ് മേഘ്‌നയിലെ ഗായികയെയും അവതരിപ്പിക്കുന്നത്. ഗോപിയും മേഘ്‌നയ്‌ക്കൊപ്പം പാടിയിട്ടുണ്ട്.

സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രാകേഷ് ഗോപനാണ്. മേഘ്‌നയെക്കൂടാതെ ശ്വേത മേനോന്‍, ഭാമ, അനന്യ, ഹരിത എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കുന്ന സിനിമ ആര്‍.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റോയ്‌സണ്‍ വെല്ലറയാണ് നിര്‍മ്മിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായി കഥ പറയുന്ന മലയാളത്തിലെ ആദ്യ സിനിമയാണിത്.

ഇതിനിടെ കന്നഡയില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഘ്‌ന പുതിയ ചിത്രത്തില്‍ സ്വന്തം അച്ഛനമ്മമാര്‍ക്കൊപ്പമാണ് അഭിനയിച്ചിരിക്കുന്നത്. ബഹുപരാക് എന്ന ചിത്രത്തിലാണ് മേഘ്‌നയ്‌ക്കൊപ്പം കന്നഡയിലെ പ്രമുഖ താരങ്ങളായ സുന്ദര്‍ രാജും, പരിമള ജോഷിയും അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X