ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ വിവാഹം.. മേഘ്നയുടെ വിവാഹനിശ്ചയം കഴിഞ്ഞു.. ചിത്രങ്ങള്‍ കാണാം!

By Nimisha

വികെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ സിനിമയിലെ ആനിയെന്ന കഥാപാത്രത്തെയും മഴനീര്‍ത്തുള്ളികള്‍ എന്ന ഗാനരംഗവും ചിത്രം കണ്ട പ്രേക്ഷകരാരും മറന്നു കാണാനിടയില്ല. മേഘ്‌ന രാജിന്റെ അഭിനയ ജീവിതത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു ഇത്. മുന്‍പ് മലയാള സിനിമയില്‍ വേഷമിട്ടിരുന്നുവെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ആനി.

തെലുങ്ക്, കന്നഡ, തമിഴ് സിനിമകളില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരമാണ് മേഘ്‌ന. തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമായി മാറിയ മേഘ്‌നയുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. നേരത്തെ പല തവണ താരം പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

വിവാഹനിശ്ചയം കഴിഞ്ഞു

വിവാഹനിശ്ചയം കഴിഞ്ഞു

തെന്നിന്ത്യന്‍ താരം മേഘ്‌ന രാജും കന്നഡ നടനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അടുത്ത സുഹൃത്തുക്കളാണ്

അടുത്ത സുഹൃത്തുക്കളാണ്

ആട്ടഗര എന്ന ചിത്രത്തില്‍ മേഘ്‌നയും സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രണയത്തിലാണെന്ന വാര്‍ത്ത ഇരുവരും നേരത്തെ നിഷേധിച്ചിരുന്നു. ഡിസംബര്‍ എട്ടിനാണ് വിവാഹം.

ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമായി

ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമായി

സിനിമാതാരങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഗോസിപ്പുകളും പ്രചരിക്കാറുണ്ട്. ഗോസിപ്പായി പ്രചരിച്ചിരുന്ന പല കാര്യങ്ങളും പിന്നീട് യാഥാര്‍ത്ഥ്യമായി മാറിയിട്ടുണ്ട്. മേഘ്‌നയും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള പ്രണയവും അത്തരത്തിലൊരു കാര്യമായിരുന്നു.

മലയാള സിനിമയിലേക്ക് എത്തിയത്

മലയാള സിനിമയിലേക്ക് എത്തിയത്

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലേക്ക് എത്തിയത്. ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

 ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്

ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്

അരങ്ങേറ്റ ചിത്രത്തിന് ശേഷം മലയാള സിനിമയില്‍ തുടര്‍ച്ചയായി മേഘ്‌ന അഭിനയിച്ചു. 2011ല്‍ പുറത്തിറങ്ങിയ ജയസൂര്യയും അനൂപ് മേനോനും പ്രധാന വേഷത്തിലെത്തിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ മേഘ്‌നയുടെ കഥാപാത്രത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ 2011ലെ റഡ് വൈനും, 2014 ല്‍ പുറത്തിറങ്ങിയ മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മേഘ്‌ന രാജ് കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതാരം

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതാരം

ബാംഗ്ലൂരിലാണ് മേഘ്‌ന രാജ് ജനിച്ചത്. തെലുങ്ക്, മലയാളം,കന്നട,തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബെന്ദു അപ്പാരോ ആര്‍എംപി എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന അഭിനയരംഗത്തേക്ക് കടക്കുന്നത്.

പുരസ്കാരങ്ങളും തേടിയെത്തി

പുരസ്കാരങ്ങളും തേടിയെത്തി

വികെ പ്രകാശിന്‍റെ ബ്യൂട്ടിഫുളിലെ ആനി എന്ന കഥാപാത്രത്തിന് മികച്ച സഹനടിയ്ക്കുള്ള 2011ലെ ഫിലിം ഫെയര്‍ അവാര്‍ഡ് മേഘ്‌ന സ്വന്തമാക്കി. കൂടാതെ 2011ലെ പുണ്ഡ എന്ന കന്നട ചിത്രത്തിലെ അഭിനയത്തിനും പുതുമുഖ നടിയ്ക്കുള്ള സുവര്‍ണ ഫിലിം അവാര്‍ഡും മേഘ്‌നയ്ക്ക് ലഭിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X