മേഘ്ന രാജിന്‍റെ ചിരിക്ക് പിന്നില്‍ എത്ര സങ്കടമുണ്ടാവും, അത്രമേല്‍ സ്നേഹിച്ച് ജീവിച്ച രണ്ടുപേര്‍
മേഘ്ന രാജും ചിരഞ്ജീവി സര്‍ജയും പ്രണയിച്ച് വിവാഹിതരായവരാണ്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ഇരുവരും പ്രണയം പറഞ്ഞതും ഒരുമിച്ചതും. രണ്ടാമത്തെ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടയിലായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് അറിഞ്ഞത്. ഇരട്ടിമധുരമുള്ള സന്തോഷത്തിനായി കാത്തിരിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ചിരഞ്ജീവി സര്‍ജ വിട വാങ്ങുകയായിരുന്നു. സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ കരയിച്ച വിയോഗങ്ങളിലൊന്നായിരുന്നു ചിരുവിന്‍റേത്.
മാസങ്ങള്‍ക്ക് ശേഷം മേഘ്നയുടെ സീമന്തചടങ്ങുകള്‍ നടത്തിയിരിക്കുകയാണ് കുടുംബാംഗങ്ങള്‍. കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന് തൊട്ടുമുന്‍പായുള്ള ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നിരവധി പേരാണ് മേഘ്നയെക്കുറിച്ചുള്ള കുറിപ്പുകളുമായെത്തിയത്. വൈറലായിക്കൊണ്ടിരിക്കുന്ന ചില കുറിപ്പുകള്‍ ഇങ്ങനെയാണ്, തുടര്‍ന്നുവായിക്കാം.
ഓരോ താര വിവാഹങ്ങൾ നടക്കുമ്പോഴും പൊതുവെ കേൾക്കുന്ന ഒരു ഡയലോഗ് ഉണ്ട് ഇനി എപ്പോ അടിച്ചു പിരിയും എന്ന് നോക്കിയാൽ മതി, ഇതിനി എത്ര കാലത്തേക്കാണാവോ അങ്ങനെ അങ്ങനെ.. ഒത്തിരി താരങ്ങൾ കുടുംബമായി ജീവിക്കുന്നുണ്ടെങ്കിലും അതൊന്നും കാണാതെ ഡിവോഴ്സ് ആയ താരങ്ങളുടെ ജീവിതം ജനറലൈസ് ചെയ്യുന്നതും കൂടുതൽ ആണ്.

എന്നാൽ ഇങ്ങനെയും ചിലർ ഉണ്ട്.. എത്ര സങ്കടം അടക്കി പിടിച്ചായിരിക്കും മേഘ്‌ന ചിരിക്കുന്നത്. അത്രമേൽ സ്നേഹിച്ചു ജീവിച്ച രണ്ടുപേർ ആയിരുന്നു എന്നാണ് വായിച്ചറിഞ്ഞത്. സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന ഒരു ചിത്രമെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.
ഇങ്ങനേം ചില മനുഷ്യരുണ്ട് . നഷ്ടമെന്നതിനെയും ദുഖമെന്നതിന്റെയും വാതിലടിച്ചിട്ട് ജീവിതമെന്നതിന്റെ യാഥാർഥ്യത്തിലേക്ക് നടന്ന് കയറുന്ന ചിലർ .
ദുഖമൊതുക്കി അവർ ചിരിക്കുമ്പോൾ കാണുന്നവരെയും കൂടെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും . അതിലുമുപരി അതിജീവനമെന്നതിന്റെ പുതിയ ലോകത്തിലേക്ക് കാലെടുത്തു വയ്‌ക്കേണ്ട ആവശ്യകതെയെക്കുറിച്ചു ഓർമിപ്പിക്കുകയും ചെയ്യും .
Recommended Video
യാഥാർഥ്യത്തെ ഉൾക്കൊള്ളുവാൻ കഴിയുകയെന്നത് പ്രയാസകരമായ കാര്യം തന്നെയാണ് . എന്നാൽ അതിനെയുൾക്കൊണ്ടു കാലെടുത്ത് മുന്നോട്ട് വെയ്ക്കുമ്പോൾ പുതിയ ലോകവും ഭൂമിയും ആകാശവും അവർ പണിതുയർത്തുക തന്നെ ചെയ്യും ...
മുന്നോട്ട് തന്നെ പോകണം, മേഘ്ന രാജിന്‍റെ ചിത്രവും പങ്കുവെച്ചുള്ള കുറിപ്പും വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications