»   » മേഘ്‌നയ്ക്ക് ഇഷ്ടം ബോളിവുഡ് താരങ്ങളെ

മേഘ്‌നയ്ക്ക് ഇഷ്ടം ബോളിവുഡ് താരങ്ങളെ

Posted By:
Subscribe to Filmibeat Malayalam
Meghna Raj
അഭിനയിക്കുന്നത് തെന്നിന്ത്യയിലാണെങ്കിലും നടി മേഘ്‌നാരാജിന് ഇഷ്ടം ബോളിവുഡ് നടന്‍മാരെയാണ്. മേഘ്‌നയുടെ മനസ്സിനെ കീഴടക്കിയ ആദ്യ ഹീറോ ഋത്വിക് റോഷനാണ്. ഹൃഥ്വികിന്റെ ഡാന്‍സും അഭിനയവുമാണ് ഇത്രയ്ക്കു പിടിക്കാന്‍ കാരണം.

പിന്നീട് ഇഷ്ടം അഭിഷേക് ബച്ചനോട്. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയാണ് അഭിഷേക്. ന്യൂജനറേഷന്‍ താരമായ റണ്‍ബീര്‍ കപൂര്‍ ആണ് മൂന്നാമത്തെ ഹീറോ. ബര്‍ഫി കണ്ടതോടെ ആ ഇഷ്ടം കൂടി. ഓരോ ചിത്രവും വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് രണ്‍ബീര്‍.

എന്നാല്‍ ഏറ്റവും വലിയ ആഗ്രഹം ഷാറൂഖ് ഖാനോടൊപ്പം അഭിനയിക്കാനാണ്. ഏതു നടിമാരെ പോലെയും മേഘ്‌നയും ആ നാള്‍ സ്വപ്‌നം കാണുന്നു. പെര്‍ഫക്ട് മാനായ ആമിര്‍ ആണ് അഞ്ചാംസ്ഥാനത്ത്. ആമിറിന്റെ അടുത്ത ചിത്രം ഏതായിരിക്കും എന്നറിയാനാണ് കാത്തിരിക്കുന്നത്.

ആക്ഷന്‍ ഖാനായ സല്‍മാന്‍ ഖാനാണ് അടുത്തതാരം. എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടമില്ല. കാരണം ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടമല്ല അതുതന്നെ. മലയാളത്തിലെ മീശവച്ച താരങ്ങളെയൊന്നുമല്ല താന്‍ ഇഷ്ടപ്പെടുന്നതെന്ന് മേഘ്‌ന നയം വ്യക്തമാക്കുന്നു. മീശ വച്ചാല്‍ ആണാകില്ല എന്നര്‍ഥം. അനൂപ് മേനോനും മോഹന്‍ലാലുമൊക്കെ ഇനി മീശയില്ലാതെ മേഘ്‌നയ്‌ക്കൊപ്പം അഭിനയിക്കേണ്ടി വരുമോ..

English summary
Yet though acting in South Indian Cinemas, Actress Meghna Raj likes Bollywood stars, wish to act with Sharukh Khan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam