»   » ആര്യയ്ക്ക് പിന്നാലെ ചൂടന്‍ ഫോട്ടോ ഷൂട്ടുമായി മേഘ്‌ന രാജ്

ആര്യയ്ക്ക് പിന്നാലെ ചൂടന്‍ ഫോട്ടോ ഷൂട്ടുമായി മേഘ്‌ന രാജ്

Posted By:
Subscribe to Filmibeat Malayalam

ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലെ ആര്യയെ എല്ലാവര്‍ക്കും പരിചിതമായത് കഴിഞ്ഞ ദിവസം ഇറങ്ങിയ ഫോട്ടോ ഷൂട്ട് വീഡിയോയിലൂടെയായിരിക്കും. രണ്ടു ദിവസം കൊണ്ട് നാലു ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. ആര്യയുടെ ചൂടന്‍ വീഡിയോയ്ക്ക് പിന്നാലെ സിനിമാതാരം മേഘ്‌ന രാജും രംഗത്തിറങ്ങി.

സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ എന്ന മാഗസീനിനുവേണ്ടിയായിരുന്ന മേഘ്‌നയുടെ ഫോട്ടോ ഷൂട്ടും. മേഘ്‌നയുടെ ചൂടന്‍ ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് സരിത് സി വര്‍മ്മയാണ്. ഹരി ആനന്ദാണ് മേഘ്‌നയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

megnaraj

ആര്യയ്ക്ക് പിന്നാലെ മേഘ്‌നയുടെ ഫോട്ടോ ഷൂട്ട് വീഡിയോയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ വൈറലായി കഴിഞ്ഞു. ഇതിനുമുന്‍പും മേഘ്‌നയുടെ ചൂടന്‍ രംഗങ്ങളും ഫോട്ടാകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. വിനയന്‍ ചിത്രമായ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിലേക്ക് എത്തുന്നത്. ഇതിനോടകം ഒട്ടേറെ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

English summary
actress meghna raj hot photo shoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam