ചിരഞ്ജീവി സര്‍ജ വിടവാങ്ങി ഒരു വര്‍ഷം, ചീരുവിനൊപ്പമുളള മനോഹര ചിത്രവുമായി മേഘ്‌ന രാജ്
മേഘ്‌ന രാജിന്‌റ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗ വാര്‍ത്ത കഴിഞ്ഞ വര്‍ഷം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്. മേഘ്‌നയുടെ ഭര്‍ത്താവിന്‌റെ വിടവാങ്ങല്‍ മലയാളികളിലും വിഷമമുണ്ടാക്കിയിരുന്നു. മേഘ്‌ന ഗര്‍ഭിണിയായ സമയത്തായിരുന്നു ചീരു ഈ ലോകത്തോട് വിടപറഞ്ഞത്. 2018ലായിരുന്നു മേഘ്‌ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹം.

തുടര്‍ന്ന് രണ്ട് വര്‍ഷം മാത്രമാണ് മേഘ്‌നയ്ക്ക് ചീരുവുമായി ഒരുമിച്ച് ജീവിക്കാന്‍ സാധിച്ചത്. അതേസമയം ചിരഞ്ജീവി സര്‍ജയുടെ വിയോഗം നടന്ന് ഒരു വര്‍ഷം തികഞ്ഞ ദിവസമാണിന്ന്. ചീരുവിന്‌റെ ഓര്‍മ്മ ദിവസത്തില്‍ മേഘ്‌ന രാജ് പോസ്റ്റ് ചെയ്ത ഭര്‍ത്താവിനൊപ്പമുളള ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഞങ്ങള്‍, എന്റേത് എന്ന ക്യാപ്ഷനിലാണ് പ്രിയതമനൊപ്പമുളള ചിത്രം നടി പങ്കുവെച്ചത്.
ഇതിന് താഴെ മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളായ നസ്രിയ ഫഹദ്, സംവിധായകന്‍ പന്നഗ ഭരണ ഉള്‍പ്പെടെയുളളവര്‍ കമന്റുകളുമായി എത്തിയിരുന്നു. ഇവര്‍ക്കൊപ്പം ആരാധകരും മേഘ്‌നയുടെ പോസ്റ്റിന് താഴെ എത്തി. ജൂനിയര്‍ ചീരു ജനിച്ച ദിവസം ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോയ്‌ക്കൊപ്പം കുടുംബം കുഞ്ഞിനെ നിര്‍ത്തിയതെല്ലാം ശ്രദ്ധേയമായിരുന്നു. മകന്‍ എത്തിയതിന് പിന്നാലെ നിരവധി എഡിറ്റഡ് ചിത്രങ്ങളാണ് ചീരഞ്ജീവി സര്‍ജയുടെതായി പുറത്തുവന്നത്.
ഗര്‍ഭിണിയായ സമയത്ത് നടന്ന ചടങ്ങില്‍ ചീരുവിന്‌റെ ബാനര്‍ വേദിയില്‍ മേഘ്‌ന വെച്ചിരുന്നു. ഇതിന് അടുത്തുനിന്നാണ് മേഘ്‌ന അന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തത്. കന്നഡത്തില്‍ എന്ന പോലെ മലയാളത്തിലും തിളങ്ങിയ താരമാണ് മേഘ്‌ന രാജ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെയാണ് നടി മോളിവുഡിലെത്തിയത്. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











