മേഘ്‌ന രാജിന് ഏറ്റവും ഇഷ്ടം പൃഥ്വിരാജിനെ
മലയാള സിനിമയെ കുറിച്ച് ഒന്നും അറിയാതെയാണ് മേഘ്‌ന രാജ് എന്ന ബാംഗ്ലൂരുകാരി യക്ഷിയും ഞാനും എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നത്. മലയാളിത്തില്‍ ആകെ അറിയാവുന്ന നടന്മാര്‍ മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും മാത്രം. ഇപ്പോള്‍ മലയാളികളുടെ കണ്ണിലുണ്ണിയാണ് മേഘ്‌ന. 'ബ്യൂട്ടിഫള്‍' 'മെമ്മറീസാ'ണ് മേഘ്‌നയെ കുറിച്ച് മലയാളികള്‍ക്ക്.
മേഘ്‌നയ്ക്ക് ഏറ്റവും ഇഷ്ടം ആര്‍ക്കൊപ്പം അഭിനയിക്കാനാണെന്ന് ചോദിച്ചാല്‍ ജയസൂര്യയുടെ പേര് പറയും. പക്ഷെ ആരാണ് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ നടന്‍ എന്ന് ചോദിച്ചാല്‍ മറുത്തൊന്ന് ആലോചിക്കാതെ പൃഥ്വിരാജ് എന്ന് പറയും.

മമ്മൂട്ടി, സുരേഷ് ഗോപി ഉള്‍പ്പടെയുള്ള മലയാള സിനിമ നടന്മാര്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മേഘ്‌ന പറയുന്നു. ജയസൂര്യയ്‌ക്കൊപ്പം അഭിനയിക്കാനാണ് ഏറെ ഇഷ്ടം. എന്തൊരു അര്‍പ്പണ ബോധമാണ് അദ്ദേഹത്തിന് സിനിമകളോട്. ഒപ്പം വെടിക്കെട്ട് തമാശകളും. നല്ല ഫ്രണ്ട്‌ലിയാണ് ജയസൂര്യ.
എന്നാല്‍ ഏറെ ഇഷ്ടപ്പെട്ട നടന്‍ പൃഥ്വിരാജാണ്. മെമ്മറീസില്‍ പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ സാധിച്ചു. നന്നായി സഹകരിയ്ക്കുന്ന നടന്‍ കൂടെയാണ് പൃഥ്വിരാജ്. ഇന്ദ്രജിത്തും എന്റെ അടുത്ത സുഹൃത്താണ്. സിനിമയോട് അദ്ദേഹം കാണിയ്ക്കുന്ന പാഷന്‍ എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പുതിയ വേഷങ്ങള്‍ ചെയ്യാന്‍ വലിയ താത്പര്യമാണ് ഇന്ദ്രജിത്തിന്- മേഘ്‌ന രാജ് പറഞ്ഞു.


Click it and Unblock the Notifications