»   » ഞാനാരെയും ചതിച്ചിട്ടില്ല, കരിയറില്‍ ഒരു ബ്ലാക്ക് മാര്‍ക്കുമില്ല; പിന്നെ വാര്‍ത്ത വന്നത് എങ്ങിനെ??

ഞാനാരെയും ചതിച്ചിട്ടില്ല, കരിയറില്‍ ഒരു ബ്ലാക്ക് മാര്‍ക്കുമില്ല; പിന്നെ വാര്‍ത്ത വന്നത് എങ്ങിനെ??

Posted By: Rohini
Subscribe to Filmibeat Malayalam

താന്‍ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്ന വാര്‍ത്തയോട് നടി മേഘ്‌ന രാജ് പ്രതികരിക്കുന്നു. വിവാഹ വാഗ്ദാനം നല്‍കി താനാരെയും പറ്റിച്ചിട്ടില്ല എന്നും പരാതി നല്‍കിയ ജനാര്‍ദ്ദനന്‍ എന്ന ആളെ അറിയില്ലെന്നും മേഘ്‌ന പറയുന്നു.

വാര്‍ത്ത കേട്ട് താന്‍ ഷോക്കായി പോയി എന്നാണ് മേഘ്‌ന പറയുന്നത്. എന്തിനാണ് എനിക്കെതിരെ ഇങ്ങനെ ഒരു നീക്കം എന്നറിയില്ല. ആരെയും പഴിക്കുന്നില്ല. പക്ഷെ അയാള്‍ക്കെതിരെ അന്വേഷണം നടത്തും- മേഘ്‌ന പറയുന്നു

ഞാനാരെയും ചതിച്ചിട്ടില്ല, കരിയറില്‍ ഒരു ബ്ലാക്ക് മാര്‍ക്കുമില്ല; പിന്നെ വാര്‍ത്ത വന്നത് എങ്ങിനെ??

ഇങ്ങനെ ഒരു പരാതി വന്നു എന്നറിഞ്ഞപ്പോള്‍ ഞാനാകെ ഷോക്കായി പോയി. ഞാന്‍ മാത്രമല്ല വീട്ടുകാരും തെലുങ്ക് സിനിമാ ഇന്റസ്ട്രിയും - മേഘ്‌ന പറയുന്നു

ഞാനാരെയും ചതിച്ചിട്ടില്ല, കരിയറില്‍ ഒരു ബ്ലാക്ക് മാര്‍ക്കുമില്ല; പിന്നെ വാര്‍ത്ത വന്നത് എങ്ങിനെ??

ഇന്നേ വരെ എന്നില്‍ നിന്ന് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഒരു ബ്ലാക്ക് മാര്‍ക്കും കലാ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു കാര്യം സംഭവിച്ചതില്‍ വിഷമമുണ്ട്

ഞാനാരെയും ചതിച്ചിട്ടില്ല, കരിയറില്‍ ഒരു ബ്ലാക്ക് മാര്‍ക്കുമില്ല; പിന്നെ വാര്‍ത്ത വന്നത് എങ്ങിനെ??

പരാതി നല്‍കിയ ആള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് ഞങ്ങളറിഞ്ഞത്. പക്ഷെ അതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്ത് തന്നെ വന്നാലും കേസുമായി മുന്നോട്ട് പോകും.

ഞാനാരെയും ചതിച്ചിട്ടില്ല, കരിയറില്‍ ഒരു ബ്ലാക്ക് മാര്‍ക്കുമില്ല; പിന്നെ വാര്‍ത്ത വന്നത് എങ്ങിനെ??

ഒരു കാരണവുമില്ലാതെ ആര്‍ക്കെങ്കിലും എതിരെ കേസ് കൊടുത്ത് ഇത്തരം ആരോപണങ്ങളുണ്ടാക്കി ആക്ഷേപിക്കുന്ന പ്രവൃത്തി അനുവദിച്ചുകൂട. ഇത്തരത്തിലൊരു വിഷമം ഇനിയാര്‍ക്കും ഉണ്ടാവരുത്. അതുകൊണ്ട് കേസുമായി മുന്നോട്ട് പോകും. ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ട് അന്വേഷണം നടകക്ുകയും സത്യം പുറത്തുവരികയും ചെയ്യും. ഇത് സംഭവിയ്ക്കുന്നത് ഒരു സാധാരണ പെണ്‍കുട്ടിക്കാണെങ്കിലോ

ഞാനാരെയും ചതിച്ചിട്ടില്ല, കരിയറില്‍ ഒരു ബ്ലാക്ക് മാര്‍ക്കുമില്ല; പിന്നെ വാര്‍ത്ത വന്നത് എങ്ങിനെ??

കര്‍ണാടക ഫിലിം ചേംബറില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. തെലുങ്ക് ഇന്റസ്ട്രി എനിക്കൊപ്പമുണ്ട്. ഫിലിം ചേംബറിലെ ഉന്നതര്‍ക്കൊപ്പം പോയി നാളെ കര്‍ണാടക ആഭ്യന്തര മന്ത്രിയ്ക്ക് പരാതി നല്‍കും. ഈ സംഭവത്തില്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുകയാണ്

ഞാനാരെയും ചതിച്ചിട്ടില്ല, കരിയറില്‍ ഒരു ബ്ലാക്ക് മാര്‍ക്കുമില്ല; പിന്നെ വാര്‍ത്ത വന്നത് എങ്ങിനെ??

പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിവുകളൊന്നും എനിക്കെതിരെയല്ല. വ്യാജ പരാതി തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. എങ്ങനെ വന്നാലും കേസുമായി മുന്നോട്ട് പോകും. ഇത് വെറും ആരോപണം മാത്രമല്ല, എന്റെ അഭിമനത്തിനേറ്റ മുറിവാണ്- മേഘ്‌ന പറഞ്ഞു

English summary
Meghna Raj's reaction on cheating case against to her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam