»   » അയാളുടെ പതിനഞ്ചാമത്തെ ഭാര്യയാണ് ഞാന്‍; ചിരിച്ചുകൊണ്ട് മേഘ്‌ന പറയുന്നു

അയാളുടെ പതിനഞ്ചാമത്തെ ഭാര്യയാണ് ഞാന്‍; ചിരിച്ചുകൊണ്ട് മേഘ്‌ന പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

സിനിമാ നിടിമാരെ കുറിച്ച് ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികമാണ്. അങ്ങനെ മേഘ്‌ന രാജിനെ കുറിച്ച് ഗോസിപ്പുകള്‍ ധാരാളം വന്നിട്ടുണ്ട്. കാമുകന്മാര്‍ പലപ്പോഴും മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും കന്നടയില്‍ നിന്നുമൊക്കെയായിരുന്നു. എന്നാല്‍ സമീപകാലത്ത് വന്ന ഒരു ഗോസിപ്പ് ശരിയ്ക്കും ഞെട്ടിച്ചു. മേഘ്‌ന വിവാഹവാഗ്ദാനം നല്‍കി പറ്റിച്ചു എന്നായിരുന്നു വാര്‍ത്ത. ഒരാള്‍ നടിക്കെതിരെ പരാതി നല്‍കിയിരിയ്ക്കുന്നു്.

എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്ത കേട്ട് തനിയ്ക്ക് തമാശയാണ് തോന്നുന്നത് എന്ന് മേഘ്‌ന രാജ് പറയുന്നു. എന്റെ വിവാഹം സംബന്ധിച്ച് എപ്പോഴും വാര്‍ത്തകള്‍ വന്നുകൊണ്ടിരിയ്ക്കും. അതെന്ത് കൊണ്ടാണെന്നറിയില്ല. എല്ലാവര്‍ക്കും ഞാന്‍ വിവാഹം കഴിച്ച് കാണാനാണ് ആഗ്രഹം എന്ന് തോന്നുന്നു. അതിലേറ്റവും അവസാനം സംഭവിച്ചതാണ് ഏറ്റവും വലിയ തമാശ- മേഘ്‌ന പറഞ്ഞു തുടങ്ങി.

meghna-raj

ഞാന്‍ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു എന്ന് ബംഗലൂര്‍ കമ്മീഷണര്‍ക്ക് ആരോ ഇ-മെയില്‍ അയച്ച് പരാതി നല്‍കി. അതില്‍ മേഘ്‌ന തന്റെ ഭാര്യയാണെന്നാണ് പറയുന്നത്. അയാള്‍ക്ക് പത്ത് പതിനഞ്ച് ഭാര്യമാരുള്ളതില്‍ ഒരാളാണ് ഞാന്‍. അത് കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു. ആരും വിശ്വസിയ്ക്കില്ല. അയാളാരാണെന്നും എനിക്കറിയില്ല.

ആരാണ് ഇത് ചെയ്തത് എന്നറിയാന്‍, ബംഗലൂര്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം കേസ് കൊടുത്തു. പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്- മേഘ്‌ന പറഞ്ഞു

English summary
Meghna Raj said that the cheating case is a comedy
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam