For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്‌റെ ഗാനരംഗം പ്ലേ ചെയ്ത് കണ്ട് ജൂനിയര്‍ സി, വീഡിയോ പങ്കുവെച്ച് മേഘ്‌ന രാജ്‌

    |

    കന്നഡ പ്രേക്ഷകരെ പോലെ മലയാളികളുടെയും ഇഷ്ടതാരമാണ് നടി മേഘ്‌ന രാജ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടയാണ് മേഘ്‌ന മോളിവുഡിലെത്തിയത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ നായികയായി നടി അഭിനയിച്ചു. ഗ്ലാമര്‍ റോളുകളിലും അഭിനയ പ്രാധാന്യമുളള വേഷങ്ങളിലും തിളങ്ങിയ താരം തമിഴിലും തെലുങ്കിലും എല്ലാം എത്തി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചിരഞ്ജീവി സര്‍ജയുമായുളള മേഘ്‌നയുടെ വിവാഹം നടന്നത്.

    ഗ്ലാമറസ് ലുക്കില്‍ നടി മഹേശ്വരി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    തുടര്‍ന്ന് രണ്ടര വര്‍ഷം മാത്രമാണ് ചീരുവിനൊപ്പം മേഘ്‌നയ്ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധിച്ചത്. സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. മേഘ്‌ന ഗര്‍ഭിണിയായ സമയത്ത് ആയിരുന്നു ചീരുവിന്‌റെ വിയോഗം. ഭര്‍ത്താവിന്‌റെ വിയോഗത്തില്‍ തളര്‍ന്നുപോയ മേഘ്‌നയെ പിന്നീട് കുടുംബവും സുഹൃത്തുക്കളുമെല്ലാം തിരിച്ചുകൊണ്ടുവന്നു.

    കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മേഘ്‌നയ്ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ജൂനിയര്‍ ചീരുവിന്‌റെ വരവ് എല്ലാവരെയും ഒന്നടങ്കം സന്തോഷത്തിലാഴ്ത്തി. മകനൊപ്പമുളള വിശേഷങ്ങള്‍ മേഘ്‌ന രാജ് എപ്പോഴും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ജൂനിയര്‍ സി എന്ന ഓമനപ്പേരിലാണ് മേഘ്‌നയുടെയും ചിരഞ്ജീവി സര്‍ജയുടെയും മകന്‍ അറിയപ്പെടുന്നത്.

    അതേസമയം ഫാദേഴ്‌സ് ഡേയില്‍ മകന്‌റെതായി മേഘ്‌ന പങ്കുവെച്ച പുതിയൊരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അച്ഛന്‌റെ ഗാനം കംപ്യൂട്ടറില്‍ പ്ലേ ചെയ്ത് കണ്ടിരിക്കുന്ന ജൂനിയര്‍ സിയുടെ വീഡിയോ ആണ് മേഘ്‌ന പങ്കുവെച്ചത്. 'ഇത് പ്ലാന്‍ ചെയ്തതല്ലെന്നും കംപ്യൂട്ടര്‍ കീ കണ്ടതും അവന് ആകാംക്ഷയായി' എന്നും മേഘ്‌ന വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

    'മിടുക്കനായത് കൊണ്ട് നേരെ പോയി അവന്‌റെ അച്ഛന്‌റെ പാട്ട് പ്ലേ ചെയ്തു. അത് വീണ്ടും വീണ്ടും പ്ലേ ചെയ്യാന്‍ എന്നോട് പറഞ്ഞു. ഞാന്‍ സന്തോഷത്തോടെ അനുസരിച്ചു' എന്നുമാണ് മകനെ കുറിച്ച് തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ മേഘ്‌ന കുറിച്ചത്. ചിരഞ്ജീവി സര്‍ജ്ജയുടെ ഡാന്‍സുളള പാട്ട് സീനാണ് ജൂനിയര്‍ സീ കംപ്യൂട്ടറില്‍ കണ്ടത്. കാണുന്നത് എന്താണെന്ന് മനസിലായില്ലെങ്കിലും കൗതുകത്തോടെ നോക്കിനില്‍ക്കുകയാണ് താരപുത്രന്‍.

    അതേസമയം മേഘ്‌ന മൂന്ന് മാസം ഗര്‍ഭിണിയായ സമയത്താണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാം നടി ആക്ടീവായത്. മേഘ്‌നയുടെ പ്രസവത്തിന് മുന്നോടിയായിട്ടുളള ചടങ്ങുകളെല്ലാം കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ആഘോഷപൂര്‍വ്വം നടത്തി. എല്ലാത്തിനും മുന്നില്‍ ചിരഞ്ജീവി സര്‍ജയുടെ അനിയന്‍ ധ്രുവ സര്‍ജയാണ് ഉണ്ടായത്. അടുത്ത സുഹൃത്തുക്കളായ അനന്യ, നസ്രിയ, ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് തുടങ്ങിയവരും മേഘ്‌നയെയും കുഞ്ഞിനെയും കാണാന്‍ എത്തി. ഇതിന്‌റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    Meghna raj shares cute interaction with jr c

    വീഡിയോ

    Read more about: chiranjeevi sarja
    English summary
    meghna raj shares the video of son junior c wathing father chiranjeevi sarja's song scene
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X