കല്യാണ വാര്‍ത്തയോട് മേഘ്‌ന പ്രതികരിക്കുന്നു

By Aswathi

അനൂപ് മേനോന്റെ പേരിന് മുന്നിലാണ് ആദ്യം മേഘ്‌ന രാജിന്റെ പേര് ചേര്‍ക്കപ്പെട്ടത്. ഒന്ന്‌രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചു എന്നുള്ളതായിരുന്നു അതിനുള്ള കാരണം. പിന്നീട് അനൂപിന്റെ പേരിനൊപ്പം ഭാവന എന്നായപ്പോള്‍ മേഘ്‌നയെ വിട്ടു.

ഇപ്പോള്‍ മേഘ്‌ന രാജിന് കണ്ടുപിടിച്ചിരിക്കുന്ന വരന്‍ കന്നട ഇന്റസ്ട്രിയില്‍ നിന്നാണ്. കന്നട യങ്സ്റ്റാര്‍ ചിരഞ്ജീവി സര്‍ജയുമായി മേഘ്‌ന പ്രണയത്തിലാണെന്നും വിവാഹം അടുത്ത വര്‍ഷമുണ്ടാകുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

meghna-raj

ഇതുവരെ ഗോസിപ്പുകളോട് പ്രതികരിക്കാതിരുന്ന മേഘ്‌ന ഒടുവില്‍ പറഞ്ഞു, എനിക്കൊരു പ്രണയവുമില്ല. വിവാഹം കഴിക്കാന്‍ ഇപ്പോള്‍ ഉദ്ദേശവുമില്ല. പഠനത്തിനും സിനിമാ അഭിനയത്തിനുമാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്നും വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ലെന്നും മേഘ്‌ന രാജ് അറിയിച്ചു.

സര്‍ജയും മേഘ്‌നയും ഒരു കന്നട ചിത്രത്തില്‍ ഒന്നിച്ചു അഭിനയിച്ചു എന്നതായിരുന്നു വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. ഇതോടെ പ്രണയത്തിലായ താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചെന്നുമായിരുന്നുമുള്ള വാര്‍ത്തകള്‍ വളരെ പെട്ടന്നാണ് ഇരു ഇന്റസ്ട്രികളിലും കത്തിക്കേറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X