സിബിഐ ചിത്രത്തില്‍ നായിക മേഘ്‌ന രാജ്?
കെ മധു-എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ സീരിസിലെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയില്ലെന്നുള്ള കാര്യം ഉറപ്പായിക്കഴിഞ്ഞു. പുത്തന്‍ ചിത്രത്തിലൂടെ ഹാരി ഐപിഎസ് എന്ന പുതിയ സിബിഐ ഓഫീസറെയാണ് മലയാളത്തിന് ലഭിയ്ക്കാന്‍ പോകുന്നത്.
സീരിസിലെ ആദ്യ ചിത്രത്തില്‍ സേതുരാമയ്യര്‍ക്കൊപ്പം കേസന്വേഷണത്തിന് സഹായിയായിരുന്ന അതേ ഹാരിതന്നെയാണ് പുതിയ ചിത്രത്തിലൂടെ പ്രധാന അന്വേഷണോദ്യോഗസ്ഥനായി എത്തുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് മേഘ്‌ന രാജ് ആണെന്നാണ് കേള്‍ക്കുന്നത്.

മേഘ്‌നരാജുമായി പുതിയചിത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് കരാറൊന്നും ആയിട്ടില്ലെന്നും സംവിധായകന്‍ കെ മധു പറയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും സംവിധായകന്‍ അറിയിച്ചു.
ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണ് മേഘ്‌ന. ഈ ചിത്രത്തിലും സുരേഷ് ഗോപിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. മേഘ്‌ന അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് ഗുഡ് ബാഡ് ആന്റ് അഗ്ലി. ഈ ചിത്രം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications