ഡോണ്‍ ടോണിയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മേഘ്ന വിന്‍സെന്‍റ്!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴയെന്ന പരമ്പരയിലൂടെയായിരുന്നു ഈ താരം ശ്രദ്ധിക്കപ്പെട്ടത്. മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. അമൃതയെന്ന സാധാരണ പെണ്‍കുട്ടി ദേശായി കുടുംബത്തിലേക്ക് എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമായിരുന്നു പരമ്പരയിലുണ്ടായിരുന്നത്. ചന്ദനമഴ അവസാനിച്ചതിന് ശേഷവും ആ സ്വീകാര്യത അതേ പോലെ തുടരുകയായിരുന്നു. ഇടയ്ക്ക് മലയാളത്തില്‍ നിന്നും തമിഴില്‍ പ്രവേശിക്കുകയായിരുന്നു താരം.

മേഘ്‌നയുടെ വിവാഹമോചനത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നടന്നത്. അഭിനേത്രിയും അടുത്ത സുഹൃത്തുമായ ഡിംപിളിന്റെ സഹോദരനായ ഡോണ്‍ ടോണിയെ ആയിരുന്നു മേഘ്‌ന വിവാഹം ചെയ്തത്. ഒരുവര്‍ഷം മാത്രമേ തങ്ങള്‍ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നുള്ളൂവെന്ന് ഡോണ്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു ഡോണിന്റെ രണ്ടാം വിവാഹം നടന്നത്. വിവാഹമോചനത്തെക്കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

വിവാഹമോചനത്തെക്കുറിച്ച്

വിവാഹമോചനത്തെക്കുറിച്ച്

വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. മേഘ്ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും എന്താണ് വിവാഹ ബന്ധത്തിൽ സംഭവിച്ചതെന്നുമൊക്കാണ് പലര്‍ക്കും അറിയേണ്ടത് ‘‘കുറേ പേർ ചോദിച്ചത് വിവാഹമോചനത്തെക്കുറിച്ചാണ്. അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മൾ പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും താരം ചോദിക്കുന്നു.

Recommended Video

ചന്ദനമഴയിലെ അമൃത തിരിച്ചുവരുന്നു? | Filmibeat Malayalam
എന്തിനാണ് മറുപടി നല്‍കുന്നത്?

എന്തിനാണ് മറുപടി നല്‍കുന്നത്?

ഇതേക്കുറിച്ച് കുറേ വിവാദങ്ങൾ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേർ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ മറുപടി നല്‍കുന്നത് ? ഞാനിതിനെ കുറിച്ച് അഭിമുഖത്തിലോ ഒന്നിലും കമ എന്നൊരക്ഷരം പറഞ്ഞിട്ടില്ല. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച നമ്മള് ടെൻഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നിയെന്നും താരം പറയുന്നു.

ഇപ്പോഴത്തെ നയം

ഇപ്പോഴത്തെ നയം

ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഈ നിമിഷത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം നയിക്കുക എന്നതാണ് ഇപ്പോഴത്തെ നയം .അമ്മ, മുത്തശ്ശി എന്നിവരെക്കുറിച്ചും മേഘ്ന വിഡിയോയിൽ സംസാരിച്ചു. വിഡിയോക്ക് സ്നേഹം അറിയിച്ചു വരുന്ന കമന്റുകൾ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്ന് താരം പറഞ്ഞിരുന്നു.

ആരാധകരുടെ പിന്തുണ

ആരാധകരുടെ പിന്തുണ

ചന്ദനമഴ സീരിയലും അമൃതയേയും ഇഷ്ടമല്ലാത്തവര്‍ പോലും താരത്തിന്‍റെ യൂട്യൂബ് ചാനലിന് പിന്തുണ അറിയിച്ച് എത്തുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്‍റുകളുമായെത്തിയിട്ടുള്ളത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ പറയുന്നത് കേട്ട് പ്രതികരിക്കാതെ ഇരിക്കരുത്. ഇപ്പോഴത്തെ സമാധാനം മേഘ്ന ശരിക്കും ആസ്വദിക്കുന്നുണ്ടല്ലോയെന്നായിരുന്നു ചിലരുടെ ചോദ്യം.

വീഡിയോ

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X