പ്രതിസന്ധി ഘട്ടമായിരുന്നില്ല! ഡോണുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മേഘ്‌നയുടെ പ്രതികരണം ഇങ്ങനെ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴയെന്ന പരമ്പരയിലൂടെയായിരുന്നു ഈ താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അമൃതയായെത്തിയ മേഘ്‌നയും മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിക്കുകയായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിംപിള്‍ റോസിന്‍രെ സഹോദരനെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തത്. ഇവര്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.
സോഷ്യല്‍ മീഡിയയിലൂടെ വിവാഹമോചന വാര്‍ത്ത വൈറലായി മാറിയതോടെയായിരുന്നു പ്രതികരണവുമായി ഡോണ്‍ എത്തിയത്. മേഘ്‌നയുമായുള്ള വിവാഹത്തിന് ഒരു വര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സമയത്ത് എങ്ങനെയാണ് വിവാഹമോചന വാര്‍ത്ത വൈറലായി മാറിയതെന്നും, ഇതേക്കുറിച്ചാണോ ഇപ്പോള്‍ ചിന്തിക്കേണ്ടതെന്നും ഡോണ്‍ ചോദിച്ചിരുന്നു. ഡോണിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയായാണ് മേഘ്‌നയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു മേഘ്‌ന വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

മികച്ച സ്വീകാര്യത
അമ്മയ്ക്കും അമ്മാമ്മയ്ക്കുമൊപ്പം ചെന്നൈയില്‍ കഴിയുകയാണ് മേഘ്‌ന. പുതിയ പ്രൊജക്ടുകളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് താരം പറയുന്നു. താനും കുടുംബവും സേഫാണെന്നും മേഘ്‌ന പറയുന്നു. സ്വാമി അയ്യപ്പനെന്ന പരമ്പരയിലൂടെയായിരുന്നു മേഘ്‌ന അഭിനയരംഗത്ത് തുടക്കം കുറിച്ചത്. മികച്ച പിന്തുണയായിരുന്നു തുടക്കത്തിലെ താരത്തിന് ലഭിച്ചത്. കുട്ടിക്കാലം മുതലേ തന്നെ നൃത്തം അഭ്യസിച്ചിരുന്ന മേഘ്‌ന അടുത്തിടെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ ടൈറ്റില്‍ വിന്നറായിരുന്നു.

വിവാഹമോചനം
മേഘ്‌നയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. ഈ വാര്‍ത്ത തരംഗമായി മാറിത്തുടങ്ങിയതോടെയായിരുന്നു പ്രതികരണവുമായി മുന്‍ഭര്‍ത്താവ് എത്തിയത്. വിവാഹമോചനത്തെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് താരമിപ്പോള്‍. പുതിയ അഭിമുഖവും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യക്തി ജീവിതത്തിലെ കാര്യത്തിന് പുറമെ കരിയറില്‍ വേറിട്ടൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് താരമിപ്പോള്‍. അതേക്കുറിച്ച് വാതോരാതെ സംസാരിക്കുകയായിരുന്നു താരം.

പ്രതിസന്ധിയിലൂടെ
പ്രതിസന്ധി ഘട്ടമായിരുന്നില്ല അത്. ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിലെ ഒരു പാഠമായാണ് അതിനെ കാണുന്നത്. ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ തേടിവരാറില്ലേ, അത്തരത്തിലൊരു സംഭവം. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ വരുമ്പോള്‍ നമ്മള്‍ തന്നെയാണ് നമ്മുടെ ശക്തി. ബിലീവ് ഇന്‍ യുവര്‍സെല്‍ഫ് ഇതാണ് തന്റെ നയമെന്നും താരം പറയുന്നു.

സുഹൃത്തുക്കളാണ്
ആരാധകര്‍ എന്നോ പ്രേക്ഷകരെന്നൊയുള്ള സംബോധന തനിക്കിഷ്ടമല്ലെന്ന് താരം പറയുന്നു. അവരാണ് എല്ലാം. അവരുള്ളത് കൊണ്ടാണ് താന്‍ ഈ ലെവലിലേക്ക് എത്തിയത്. ഇത്രയും പിന്തുണ ലഭിച്ചതും അവരില്‍ നിന്നാണ്. മലയാളികളുടെ മനസ്സില്‍ ഇത്രയുമധികം സ്‌നേഹമുണ്ടെന്ന് കരുതിയിരുന്നില്ല. അവരുടെ സ്‌നേഹം കാണുമ്പോള്‍ ഇടയ്ക്ക് കണ്ണ് നിറഞ്ഞുവരാറുണ്ടെന്നും താരം പറയുന്നു.

യൂട്യൂബ് ചാനലും
അഭിനയം മാത്രമല്ല സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു മേഘ്‌ന. മാനസികമായി ഒരു ആശ്വാസമെന്ന ലെവലിലാണ് ചാനല്‍ തുടങ്ങിയത്. വ്‌ളോഗറായി മാറാനുള്ള ലക്ഷ്യമൊന്നുമായിരുന്നില്ല. ഷൂട്ടിംഗ് തിരരക്കുകളൊന്നുമില്ലാത്ത സമയമാണല്ലോ ഇപ്പോള്‍. അപ്പോള്‍ വെറുതെ ഈ വീഡിയോ അപ് ലോഡ് ചെയ്തതാണ്. അത് വൈറലായി മാറുകയും ചെയ്തു. അപ്പോഴാണ് സുഹൃത്തുക്കളുടെ സ്‌നേഹത്തെക്കുറിച്ച് മനസ്സിലാക്കിയത്.

പാചകവും
അഭിനയം മാത്രമല്ല പാചകവും തനിക്ക് പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് മേഘ്‌ന. അവരുടെ മനസ്സിലുള്ള സ്‌നേഹമാണ് ആ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ലഭിച്ച പ്രതികരണം. ഇനി സീരിയസായി ഇത്തരം വീഡിയോകളുമായി വരാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും മേഘ്‌ന പറയുന്നു. യാത്രകള്‍ ഒരുപാട് പ്രിയപ്പെട്ടതാണെങ്കിലും ഇപ്പോള്‍ അത് സാധ്യമല്ലല്ലോ, വ്യത്യസ്തമായ വീഡിയോകളുമായി താനെത്തുമെന്നും അത് എന്തായിരിക്കുമെന്നത് സസ്‌പെന്‍സായി തുടരട്ടെയെന്നും മേഘ്‌ന പറയുന്നു.


Click it and Unblock the Notifications











