മേഘ്‌നയുടെ മുന്‍ഭര്‍ത്താവ്, ഡോണ്‍ ടോണി വിവാഹിതനായി! രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

ഒരു മാസത്തിനടുത്തായി സീരിയല്‍ നടി മേഘ്‌ന വിന്‍സെന്റിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരുപാട് വാര്‍ത്തകളാണ് വരുന്നത്. ഇരുവരുടെയും മൂന്നാം വിവാഹ വാര്‍ഷികം നടക്കേണ്ട ദിവസമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞെന്ന റിപ്പോര്‍ട്ട് പ്രചരിച്ചത്. പിന്നാലെ ഇരുവരുടെയും കുടുംബ ജീവിതത്തെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നു.

മേഘ്‌ന ഇതുവരെയും ഇക്കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭര്‍ത്താവായിരുന്ന ഡോണ്‍ ടോണി മനസ് തുറന്നിരുന്നു. നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത് പോലെ തന്നെ ഡോണിന്റെ രണ്ടാം വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. കുടുംബസമേതമുള്ള ചിത്രവും എത്തിയിരിക്കുകയാണ്.

ഡോണ്‍ ടോണി വിവാഹിതനായി

ലോകം ഇത്ര കടുത്തൊരു പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ എന്തിനാണ് സൃഷ്ടിക്കുന്നതെന്നാണ് പറഞ്ഞ് കൊണ്ടായിരുന്നു വിവാഹമോചനത്തെ ഡോണ്‍ പ്രതികരിച്ചത്. ലോകം കൊവിഡ് 19 ഭീതിയില്‍ കഴിയുമ്പോള്‍ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വിഷമമുണ്ട്. ഞങ്ങള്‍ 2018 മുതല്‍പിരിഞ്ഞ് താമസിക്കുകയാണ്. ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ എട്ട് മാസമായി.

ഡോണ്‍ ടോണി വിവാഹിതനായി

പരസ്പര സമ്മതത്തോടെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത്, ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത് ഇത്ര സംഭവമാക്കേണ്ടതായി അതില്‍ ഒന്നുമില്ല. എങ്കിലും ഇപ്പോള്‍ ഈ വാര്‍ത്ത എവിടെ നിന്ന് പൊങ്ങി വന്നു എന്ന് അറിയില്ല. എന്തായാലും ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പറ്റിയ കാലമല്ലല്ലോ എന്നും ഡോണ്‍ പറയുന്നു. എന്നാല്‍ മേഘ്‌ന ഇതുവരെ ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നിട്ടില്ല.

ഡോണ്‍ ടോണി വിവാഹിതനായി

2017 ഏപ്രില്‍ മുപ്പതിനായിരുന്നു ഡോണ്‍ ടോണിയും മേഘ്‌ന വിന്‍സെന്റും വിവാഹിതരാവുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞ് ഇതേ ദിവസം തന്നെയാണ് വിവാഹമോചന വാര്‍ത്തയും പുറത്ത് വന്നത്. ഡോണ്‍ ടോണി രണ്ടാമതും വിവാഹിതനാവാന്‍ പോവുകയാണെന്നായിരുന്നു ആദ്യമേ വന്ന വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ഇക്കാര്യം ഡോണ്‍ വ്യക്തമാക്കിയില്ലെങ്കിലും അദ്ദേഹം പുനര്‍വിവാഹിതനായി എന്നാണ് അറിയുന്നത്.

ഡോണ്‍ ടോണി വിവാഹിതനായി

തൃശൂരില്‍ വെച്ചാണ് ഡോണിന്റെ രണ്ടാം വിവാഹം. ലളിതമായി നടത്തിയ ചടങ്ങില്‍ ലോക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയാണ് വധു. ഡോണിന്റെ വിവാഹ വാര്‍ത്ത കൂടി വന്നതോടെ ഇതുവരെ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അവസാനമായി. വരും ദിവസങ്ങളില്‍ ഇവരുടെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

ഡോണ്‍ ടോണി വിവാഹിതനായി

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമായിരുന്നു മേഘ്ന വിന്‍സെന്റിന് ജനപ്രീതി നേടി കൊടുത്തത്. ചന്ദനമഴയില്‍ മേഘ്‌നയ്‌ക്കൊപ്പം ഒപ്പം അഭിനയിച്ചിരുന്ന ഡിംപിള്‍ റോസുമായിട്ടുള്ള സൗഹൃദമായിരുന്നു ഡിംപിളിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയുമായിട്ടുള്ള മേഘ്നയുടെ വിവാഹത്തിലേക്ക് എത്തിയത്. 2017 ഏപ്രില്‍ മുപ്പതിന് വിവാഹിതരായ ഇരുവരും അധികം വൈകാതെ വേര്‍പിരിഞ്ഞു. ഇരുവരുടെയും കുടുംബ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യം ഇനിയും വ്യക്തമല്ല. നിലവില്‍ തമിഴില്‍ സീരിയലുകളില്‍ അഭിനയിക്കുകയായിരുന്നു മേഘ്ന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X