മേഘജാലകം തുറന്നു നോക്കിടുന്നുവോ… പ്രേക്ഷക ഹൃദയം കവര്‍ന്ന് ലളിതം സുന്ദരത്തിലെ വീഡിയോ ഗാനം

ഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാര്യർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലളിതം സുന്ദരത്തിലെ വീഡിയോ ഗാനം റിലീസായി. "മേഘജാലകം തുറന്നു നോക്കിടുന്നുവോ..."എന്നാരംഭിക്കുന്ന ഗാനം നജീം അര്‍ഷാദാണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന " ലളിതം സുന്ദരം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു. പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു.

Manju Warrier

എഡിറ്റര്‍-ലിജോ പോള്‍. എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി.ശ്രീകുമാർ, കല-എം ബാവ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്ചീ. ഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍.

സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍, പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ. വണ്ടിപെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച "ലളിതം സുന്ദരം" മാർച്ചിൽഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. പി ആർ ഒ-എ എസ് ദിനേശ്, ശബരി.

ചിത്രത്തിന്റെ സംവിധായകൻ മധു വാര്യർക്കും, ചിത്രത്തില്‍ പ്രവർത്തിച്ച ഓരോരുത്തർക്കും ആശംസകളേകി കൊണ്ട്, മധു വാര്യരുടെ സഹപാഠി കൂടിയായിരുന്ന രാജിവ് രാഘവൻ എന്ന വ്യക്തി നൽകിയ സമ്മാനത്തിന്റെ വീഡിയോ ഈയടുത്ത് സോഷ്യല്‍മീഡിയയയില്‍ വൈറലായിരുന്നു. ''ലളിതം സുന്ദരം'' എന്നെഴുതിയ വസ്ത്രം ധരിച്ചു കൊണ്ട് അദ്ദേഹം ഒരു ആകാശ ചാട്ടം നടത്തി, അതിന്റെ വീഡിയോ ആണ് തന്റെ സുഹൃത്തിനും അദ്ദേഹത്തിന്റെ ചിത്രത്തിനും വേണ്ടി സമർപ്പിച്ചത്. ദുബായിൽ പ്രവർത്തിക്കുന്ന ജെംസ് ലെഗസി സ്‌കൂളിന്റെ, സ്‌കൂൾ ഓഫ് ഓപ്പറേഷൻസിന്റെ മാനേജർ ആണ് രാജിവ് രാഘവൻ.

സൗഹൃദത്തിന് വേണ്ടി ഏതറ്റം വരെയും പോകും എന്ന് കാണിച്ചു തരുന്ന രാജിവ് രാഘവൻ പറയുന്നത്, ജീവിതത്തിലെ ഇതുപോലെ ഉള്ള ആഗ്രഹങ്ങൾ ഓരോന്നായി നടത്തിയെടുത്താൽ നമ്മുക്ക് ലളിതവും സുന്ദരവുമായി സന്തോഷത്തോടെ മുന്നോട്ടു പോകാം എന്ന് കൂടിയാണ്. തന്റെ സുഹൃത്തിനു ഉള്ള ഒരു സർപ്രൈസ് സമ്മാനമായാണ് അദ്ദേഹം ഈ ആകാശ ചാട്ടം പ്ലാൻ ചെയ്തതും വിജയകരമായി തന്നെ നിർവ്വഹിച്ചതും.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X