»   » തനിയ്ക്ക് മികച്ച ആര്‍ടിസ്റ്റാകണമെന്ന് പൃഥ്വിരാജ്

തനിയ്ക്ക് മികച്ച ആര്‍ടിസ്റ്റാകണമെന്ന് പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

റംസാന് തിയേറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായ മെമ്മറീസ് ഏറ്റവും മികച്ച ചിത്രമെന്ന പേര് സ്വന്തമാക്കിക്കഴിഞ്ഞു. സംവിധാനമികവിനൊപ്പം അവതരണരീതിയിലും മികച്ചു നില്‍ക്കുന്ന ചിത്രത്തില്‍ പതിവുപോലെ പൃഥ്വിരാജ് പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്.

സെക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ മെമ്മറീസ് തന്റെ പ്രിയചിത്രമാണെന്ന് പൃഥ്വി പറയുന്നു. തന്റെ താരം എന്ന ഇമേജ് ആഘോഷിക്കുന്ന ചിത്രങ്ങള്‍ക്കു പകരം ജീവിതവുമായി അടുത്തുനില്‍ക്കുന്ന അഭിനയത്തില്‍ വെല്ലുവിളികളുയര്‍ത്തുന്ന കഥാപാത്രങ്ങളെയാണ് തനിയ്ക്ക് വേണ്ടതെന്ന് പൃഥ്വിരാജ് പറയുന്നു. ഇത്തരമൊരു സാധ്യത കണ്ടതുകൊണ്ടാണ് ജീത്തു ജോസഫ് മെമ്മറീസിന്റെ കഥ പറഞ്ഞപ്പോള്‍ താന്‍ ചിത്രത്തിന് ഡേറ്റ് നല്‍കിയതെന്നും പൃഥ്വി പറയുന്നു.

നായകനെന്ന നിലയ്ക്ക് മുന്നേറി സൂപ്പര്‍താരപദവിപോലൊരു അവസ്ഥയല്ല താന്‍ ലക്ഷ്യമിടുന്നതെന്നും ഒരു താരമെന്ന നിലയിലല്ല ഒരു കലാകാരനെന്ന നിലയിലാണ് തനിയ്ക്ക് വളരേണ്ടതെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

തനിയ്‌ക്കൊപ്പം സിനിമകൂടി വളരണമെന്ന് ആവശ്യമുണ്ടെന്നും അതുകൊണ്ടുതന്നെയാണ് നിര്‍മ്മാണമുള്‍പ്പെടെയുള്ള മേഖലകളില്‍ താന്‍ താല്‍പര്യം കാണിക്കുന്നതെന്നും പൃഥ്വി വിശദീകരിക്കുന്നു. 2013ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രങ്ങള്‍ മുഴുവനും വളരെ ഗൗരവതരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവയായിരുന്നു. ഇത്തരം ഗൗരവമേറിയ ചിത്രങ്ങള്‍ക്കിടെ അല്‍പം റിലാക്‌സ് ചെയ്യാന്‍ കഴിയുന്ന ചിത്രങ്ങളും വേണമെന്നതിനാലാണ് താന്‍ അനില്‍ സി മേനോന്റെ ലണ്ടന്‍ ബ്രിഡ്ജില്‍ താല്‍പര്യം കാണിച്ചതെന്നും പൃഥ്വി വ്യക്തമാക്കി.

ഒരു ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ലണ്ടനില്‍ കഴിയുന്ന കോളെജ് വിദ്യാര്‍ത്ഥിയായിട്ടാണ് പൃഥ്വി അഭിനിയക്കുന്നത്.

English summary
In an interview Prithviraj was candid in admitting that he was not too bothered about films hitting the bulls eye in the box office, as long as he enjoyed the acting process

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam