»   » ചെയ്തതില്‍ ഏറ്റവും വിഷമമേറിയ ചിത്രം മെമ്മറീസ്:മേഘന

ചെയ്തതില്‍ ഏറ്റവും വിഷമമേറിയ ചിത്രം മെമ്മറീസ്:മേഘന

Posted By:
Subscribe to Filmibeat Malayalam

നടി മേഘ്‌ന രാജ് വലിയ സന്തോഷത്തിലാണ്, റംസാന് റിലീസ് ചെയ്ത മെമ്മറീസ് മികച്ച വിജയം നേടുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളില്‍ താന്‍ ഏറെ സംതൃപ്തയാണെന്ന് താരം പറയുന്നു. മെമ്മറീസില്‍ പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് മേഘ്‌ന അഭിനയിച്ചിരിക്കുന്നത്.

താന്‍ ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വിഷമമേറിയതും എന്നാല്‍ ഏറ്റവും പരിപൂര്‍ണതയുള്ളതുമാണ് മെമ്മറീസ് എന്നാണ് മേഘ്‌ന പറയുന്നത്. മെമ്മറീസിലെ വേഷത്തിന് വേണ്ടി തന്നെ തിരഞ്ഞെടുത്തതില്‍ സംവിധായകന്‍ ജീത്തു ജോസഫിനോട് നന്ദി പറയുകയും ചെയ്യുന്നുണ്ട് താരം.

memories

എന്റെ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ ആദ്യമായി ജീത്തു ജോസഫിനെ കണ്ടത്. അദ്ദേഹം വളരെ മികച്ച സംവിധായകനാണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഒന്നിച്ച് ജോലിചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അദ്ദേഹം മെമ്മറീസിലെ വേഷവുമായി എന്നെ സമീപിയ്ക്കുന്നത്. എന്നെ സംബന്ധിച്ച് സ്വപ്‌നസാക്ഷാത്കാരത്തിന്റെ നിമിഷമായിരുന്നു അത്- മേഘ്‌ന പറയുന്നു.

ചിത്രത്തില്‍ പൃഥ്വിരാജ് വളരെ മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഇത് തീര്‍ത്തുമൊരു പൃഥ്വിരാജ് ചിത്രമാണ്. ചിത്രീകരണത്തിന്റെ സമയത്ത് അദ്ദേഹം എല്ലാ പിന്തുണയും നല്‍കിയിരുന്നു- മേഘ്‌ന ഓര്‍ക്കുന്നു.

വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേഘ്‌നയ്ക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങളുണ്ട്. രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസാണ് മേഘ്‌ന അഭിനയിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. ഇതിനൊപ്പം കന്നഡയിലും താരമിപ്പോള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

English summary
Meghna Raj said that Memories was one of the toughest movie she ever did.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam