»   » ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

Posted By:
Subscribe to Filmibeat Malayalam

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാരാണെന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു. പക്വതയുള്ള പുരുഷന്റെ ലക്ഷണമല്ല സംശയമെന്നും നടന്‍ പറഞ്ഞു. ഭാര്യയെ വിശ്വസിച്ച് ജീവിക്കുന്നയാളാണ് താനെന്നും ഒപ്പം അഭിനയിക്കുന്ന നടിമാരുമായി പരിചയത്തില്‍ കവിഞ്ഞ ബന്ധമൊന്നുമില്ലെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മഹേഷ് ബാബു പറഞ്ഞു.

നാലു വര്‍ഷം പ്രണയിച്ച ശേഷം വിവാഹം കഴിച്ച നമ്രതയുമായി 14 വര്‍ഷമായി ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ടെന്നും നടന്‍ പറഞ്ഞു. വിവാഹം കഴിച്ച് കുട്ടികള്‍ക്കൊപ്പം കഴിയുമ്പോള്‍ ഇതാണ് ഏറ്റവും മനോഹരമെന്ന് തോന്നും- മഹേഷ് ബാബു പറയുന്നു.

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

ഭാര്യയെ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ മണ്ടന്മാരാണ്. പക്വതയുള്ള പുരുഷന്റെ ലക്ഷണമല്ല സംശയം. ഭാര്യയെ വിശ്വസിച്ച് ജീവിക്കുന്ന ആള്‍ക്കാരിലാണ് ഞാനും - മഹേഷ് ബാബു പറഞ്ഞു

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

നാലു വര്‍ഷം പ്രണയിച്ച ശേഷം വിവാഹം കഴിച്ചവരാണ് ഞാനും നമ്രതയും. 14 വര്‍ഷമായി ഒന്നിച്ചു ജീവിക്കുന്നു. വിവാഹം കഴിച്ച് കുട്ടികള്‍ക്കൊപ്പം കഴിയുമ്പോള്‍ ഇതാണ് ഏറ്റവും മനോഹരമെന്ന് തോന്നും.

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

എന്നാല്‍ ജോലി തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും തലയില്‍ കയറില്ല. ഒരു പക്ഷേ തനിക്ക് പക്വത ഇല്ലാത്തതിനാലായിരിക്കാം ഇങ്ങിനെ വരുന്നതെന്നും അഭിമുഖത്തില്‍ മഹേഷ് ബാബു പറഞ്ഞു.

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

തന്നെ താനായി നില്‍ക്കാന്‍ അനുവദിക്കുന്നതാണ് ഭാര്യയില്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യമെന്നും മഹേഷ് ബാബു പറയുന്നു.

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

പ്രണയത്തില്‍ ആയിരിക്കെ നമ്രതയെ സന്തോഷിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ല. ഒരു ഹോളിഡേയ്ക്ക് പോയാല്‍ പോലും ഞാന്‍ എനിക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കും. അവള്‍ അവള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങളും. സുഹൃത്തുക്കളെ ഞങ്ങള്‍ രണ്ടുപേരും ഏറെ മതിക്കുന്നവരാണ്. എന്നാല്‍ തന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നത് അവളാണെന്നും അക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണെന്നും മഹേഷ്ബാബു പറഞ്ഞു.

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

സാമ്പത്തിക കാര്യങ്ങള്‍ ചെയ്യുന്നത് ഭാര്യയാണ്. എവിടെ പണം നിക്ഷേപിക്കണമെന്ന് നമ്രതയ്ക്കറിയാം. തന്റെ പണി വെറും അഭിനയിക്കുക മാത്രമാണ്.

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

ഞാന്‍ ഞാനായിരിക്കുന്നത് അവള്‍ ഏറെയിഷ്ടപ്പെടുന്നു. വീട്ടിലേക്ക് താരപരിവേഷം കൊണ്ടുപോകാറില്ല. അതേസമയം ദ്രോഹിക്കുന്നവരോട് പോലും താന്‍ മയത്തില്‍ ഇടപെടുന്നതാണ് ഭാര്യയ്ക്ക് തീരെ പിടിക്കാത്ത കാര്യമാണത്രെ

ഭാര്യയെ വിശ്വസിക്കാത്തവര്‍ മണ്ടന്മാര്‍, പക്വതയുള്ള പുരുഷന്‍ സംശയിക്കില്ല; മഹേഷ് ബാബു

തന്നോടൊപ്പം അഭിനയിക്കുന്ന നടിമാര്‍ താന്‍ സുന്ദരനാണെന്ന് ചിന്തിക്കുന്നുണ്ടായിരിക്കും. അത് നല്ലകാര്യമാണ്. എന്നാല്‍ അതിനപ്പുറത്തേക്ക് ആരെങ്കിലും പോകുമെന്ന് കരുതുന്നില്ലെന്ന് നടന്‍ പറഞ്ഞു.

English summary
Mahesh Babu, 40, has taken his simplicity from his father. He is hard working, cool headed, strong and ambitious but also extremely sensitive and endearing. He may be a bit of a loner and not as expressive about his feelings, but he is extremely loyal and responsible.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam