»   » മേനകയുടെ മകളും ലാലേട്ടന് നായികയാകുന്നു

മേനകയുടെ മകളും ലാലേട്ടന് നായികയാകുന്നു

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് മോഹന്‍ലാലുമൊത്ത് സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച മേനകയെ ഓര്‍മയില്ലേ. മേനക അഭിനയരംഗമൊക്കെ എന്നേ വിട്ടെങ്കിലും വര്‍ഷങ്ങള്‍ പത്തിരുപത് കഴിഞ്ഞിട്ടും മോഹന്‍ലാല്‍ ഇപ്പോഴും സൂപ്പര്‍ സ്റ്റാറായി ഉണ്ട്. ഇപ്പോഴിതാ മേനകയുടെ മകള്‍ കീര്‍ത്തി മോഹന്‍ലാലിന് നായികയാകുന്നു.

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തിലാണ് മോഹന്‍ലാലിന് പഴയ നായികയായ മേനകയുടെ മകള്‍ കീര്‍ത്തി ജോഡിയാകുന്നത്. ചെന്നൈയിലും ലണ്ടനിലും മറ്റുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കീര്‍ത്തിയുടെ ആദ്യ ചിത്രമാണ് ഇത്. മേനക - സുരേഷ് കുമാര്‍ ദമ്പതികളുടെ മകളാണ് കീര്‍ത്തി.

കീര്‍ത്തിക്കൊപ്പം വിദ്യ ബാലനായിരിക്കും മോഹന്‍ലാലിന്റെ ഇരട്ടനായികയായി എത്തുന്നത് എന്നാണ് അണിയറവാര്‍ത്തകള്‍. അഞ്ജലിയെന്ന ടൈറ്റില്‍ വേഷത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. കീര്‍ത്തി ലാലിന് നായികയാവുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ നേരത്തെ മോഹന്‍ലാലും മേനകയും അഭിനയിച്ച് തകര്‍ത്ത ചില ചിത്രങ്ങള്‍ ഓര്‍മവരുന്നില്ലേ.

മേനകയുടെ മകളും ലാലേട്ടന് നായിക!

മേനകയുടെ മകളും ലാലേട്ടന് നായികയാകുന്നു

മേനകയുടെ മകളും ലാലേട്ടന് നായിക!

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ബോയിംഗ് ബോയിംഗ്. ലിസിയും മേനകയുമായിരുന്നു മോഹന്‍ലാല്‍ - മുകേഷ് ടീമിന്റെ നായികമാര്‍.

മേനകയുടെ മകളും ലാലേട്ടന് നായിക!

ശ്രീകുമാരന്‍ തമ്പിയായിരുന്നു 1986 ല്‍ പുറത്തിറങ്ങിയ യുവജനോത്സവത്തിന്റെ സംവിധായകന്‍. പാടാം നമുക്ക് പാടാം എന്ന സൂപ്പര്‍ ഹിറ്റ് പാട്ട് ഈ ചിത്രത്തിലേതാണ്.

മേനകയുടെ മകളും ലാലേട്ടന് നായിക!

പ്രിയന്‍ - മോഹന്‍ലാല്‍ ടീമിന്റെ ബംബര്‍ ഹിറ്റ് ചിത്രമായ പൂച്ചയ്‌ക്കൊരു മൂക്കുത്തി 1984 ല്‍ പുറത്തിറങ്ങി.

മേനകയുടെ മകളും ലാലേട്ടന് നായിക!

സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിബി മലയിലായിരുന്നു ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം പുറത്തിറങ്ങിയത് 1986.

മേനകയുടെ മകളും ലാലേട്ടന് നായിക!

ലിസിയും മേനകയും നായികമാരായ ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ സംവിധാനം ചെയ്തത് പ്രിയദര്‍ശന്‍.

മേനകയുടെ മകളും ലാലേട്ടന് നായിക!

1982 ല്‍ ഇറങ്ങിയ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഭദ്രനാണ്. ശങ്കര്‍, നെടുമുടി വേണു തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടു.

English summary
Keerthi is starring in Mohanlal - priyadarshan team's new project Geethanjali. Keerthi is the doughter of former heroine Menaka.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam