»   » സുരേഷ് കുമാറിന്റെയും - മേനകയുടെയും മകള്‍ വിവാഹിതയായി

സുരേഷ് കുമാറിന്റെയും - മേനകയുടെയും മകള്‍ വിവാഹിതയായി

By: Rohini
Subscribe to Filmibeat Malayalam

നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും മകള്‍ രേവതി സുരേഷ് വിവാഹിതയായി. ഗുരുവായൂര്‍ അമ്പല നടിയല്‍ വച്ച് ഇന്ന് (സെപ്റ്റംബര്‍ 8) രാവിലെയായിരുന്നു വിവാഹം. ചെന്നൈ സ്വദേശി നിഥിന്‍ മോഹനാണ് വരന്‍.

'ഞാന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അമ്മയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ'

വിവാഹശേഷം നടന്ന സല്‍ക്കാരത്തില്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ഭാര്യ രാധിക, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, കവിയൂര്‍ പൊന്നമ്മ, ശങ്കര്‍, അംബിക, ചിപ്പി, ജലജ, രോഹിണി, വിദുബാല, ലാല്‍, സാദിഖ്, സന്തോഷ്, വിനു മോഹന്‍, സംവിധായകരായ ജോഷി, കമല്‍, സിദ്ധിഖ്, പ്രിയദര്‍ശന്‍, പി. ചന്ദ്രകുമാര്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് പി.വി. ഗംഗാധരന്‍, ജയരാജ് വാര്യര്‍, കെപിഎസി ലളിത തുടങ്ങിയവര്‍ പങ്കെടുത്തു.

 reavthy-suresh

രാഷ്ട്രീയ രംഗത്ത് നിന്നും, ബി ജെ പി നേതാവ് സി.കെ. പത്മനാഭന്‍, എ.പി. അനില്‍കുമാര്‍ എം എല്‍ എ, കെ.വി. അബ്ദുള്‍ഖാദര്‍ എം എല്‍ എ, സി.പി.മോഹനകൃഷ്ണന്‍, പി.വി. ചന്ദ്രന്‍, അനുപമ മോഹന്‍, രാമു തുടങ്ങിയ പ്രമുഖര്‍ വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ എത്തി.

മേനകയുടെയും സുരേഷിന്റെയും ആദ്യത്തെ മകളാണ് രേവതി. രണ്ടാമത്തെ മകള്‍ കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളം- തമിഴ് സിനിമകളില്‍ സജീവമാണ്. കീര്‍ത്തി സിനിമയിലേക്ക് വന്നെങ്കിലും രേവതിയ്ക്ക് സിനിമയോട് താത്പര്യമുണ്ടായിരുന്നില്ല.

English summary
Menaka's daughter got married
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam