twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരപുത്രി കീര്‍ത്തി സുരേഷ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നോ? സംഭവിച്ചതിനെക്കുറിച്ച് മേനക

    |

    സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരങ്ങളില്‍ പലരും രാഷ്ട്രീയത്തിലേക്ക് ചുവട് മാറുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു തുടക്കത്തില്‍ പ്രചരിച്ചത്. എന്നാല്‍ കലയാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് വ്യക്തമാക്കി ഇവരെത്തിയതോടെയാണ് കുപ്രചാരങ്ങള്‍ അവസാനിച്ചത്. സുരേഷ് ഗോപിയും ഇന്നസെന്റും ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടാനായി ഇറങ്ങിയിരുന്നു. ഇവരെ പിന്തുണച്ച് താരങ്ങളും സംവിധായകരുമൊക്കെ എത്തിയിരുന്നു. ബിജു മേനോനും പ്രിയ പ്രകാശ് വാര്യരുമൊക്കെ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് പരസ്യമായി എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

    സുപ്രിയയുടെ ചോദ്യത്തിന് ചെവിയോര്‍ത്ത് പൃഥ്വിരാജ്! വേദിയിലല്ല സദസ്സിലെ സ്വകാര്യം പരസ്യമാവുന്നു!സുപ്രിയയുടെ ചോദ്യത്തിന് ചെവിയോര്‍ത്ത് പൃഥ്വിരാജ്! വേദിയിലല്ല സദസ്സിലെ സ്വകാര്യം പരസ്യമാവുന്നു!

    ഇന്നസെന്റിന് പിന്തുണ അറിയിച്ച് മമ്മൂട്ടി എത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സുരേഷ് ഗോപിയും മോഹന്‍ലാലും കൂടിക്കാഴ്ച നടത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരപുത്രികളിലൊരാളായ കീര്‍ത്തി സുരേഷ് പ്രമുഖ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരപുത്രി രാഷ്ട്രീയത്തിലേക്കിറങ്ങുകയാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള വിശദീകരണവുമായി മേനക സുരേഷും രംഗത്തെത്തിയിട്ടുണ്ട്.അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    കീര്‍ത്തി സുരേഷ് രാഷ്ട്രീയത്തിലേക്ക്?

    കീര്‍ത്തി സുരേഷ് രാഷ്ട്രീയത്തിലേക്ക്?

    മലയാളികളുടെ പ്രിയപ്പെട്ട താരപുത്രികളിലൊരാളായ കീര്‍ത്തി സുരേഷ് രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നതിനിടയില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. താരങ്ങളില്‍ പലരും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കി സമീപകാലത്ത് രംഗത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായാണ് വിശദീകരണവുമായി മേനകയെത്തിയത്. മലയാളത്തിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് മേനക. മേനകയ്ക്ക് പിന്നാലെ രേവതിയും കീര്‍ത്തിയും സിനിമയില്‍ പ്രവേശിച്ചിരുന്നു. കീര്‍ത്തി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയപ്പോള്‍ പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു രേവതി താല്‍പര്യപ്പെട്ടത്.

    മേനക സുരേഷ് പറയുന്നത്?

    മേനക സുരേഷ് പറയുന്നത്?

    സുരേഷ് കുമാര്‍ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയിരുന്നു. ബിജെപിയുടെ പ്രചാരണത്തിനായി അദ്ദേഹം ദില്ലിയിലേക്ക് പോയിരുന്നു. ക്യാംപയിനിങ്ങ് കഴിഞ്ഞതിന് ശേഷം താരങ്ങളെല്ലാം പ്രധാനമന്ത്രിക്കൊപ്പം ചിത്രങ്ങളെടുത്തിരുന്നു. താനും ആ ഗ്രൂപ്പ് ഫോട്ടോയിലുണ്ടായിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയതിന് പിന്നാലെയായാണ് താരപുത്രി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇത് ശരിയല്ലെന്നും അത്തരത്തിലൊരു കാര്യവും നടന്നിട്ടില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരമാതാവ്.

    കീര്‍ത്തി രാഷ്ട്രീയത്തിലേക്കില്ല

    കീര്‍ത്തി രാഷ്ട്രീയത്തിലേക്കില്ല

    താനും സുരേഷ് കുമാറും ചിത്രത്തിലുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും കീര്‍ത്തി സുരേഷ് ബിജെപിയിലേക്കന്നുമൊക്കെയുള്ള വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് താല്‍പര്യമാണെങ്കിലും കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യവും പ്രകടിപ്പിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അവര്‍ പറയുന്നു. ഈ താരപുത്രിയേയും സിനിമയ്ക്ക് നഷ്ടമാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു.

    കൈനിറയെ സിനിമകള്‍

    കൈനിറയെ സിനിമകള്‍

    കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് തമിഴകത്തും തെലുങ്കിലേക്കുമൊക്കെ അരങ്ങേറുകയായിരുന്നു. കരിയര്‍ ബ്രേക്ക് സിനിമകളുമായാണ് താരപുത്രി മുന്നേറിയത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു താരത്തെ ലഭിച്ചത്. മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി സിനിമകളാണ് താരപുത്രിയുടേതായി ഒരുങ്ങുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

    ബോളിവുഡിലേക്ക്

    ബോളിവുഡിലേക്ക്

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. തമിഴിനും തെലുങ്കിനും പിന്നാലെയായാണ് താരപുത്രി ഹിന്ദിയിലേക്കും എത്തുന്നത്. ബദായ് ഹോം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മ്മയുടെ സിനിമയിലൂടെയാണ് കീര്‍ത്തി അരങ്ങേറുന്നത്. ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ജാന്‍വി കപൂറിനൊപ്പം നില്‍ക്കുന്ന കീര്‍ത്തിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    English summary
    Menaka Suresh reaction about Keerthy Suresh's political entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X