»   » ജയസൂര്യ ഞെട്ടി, ഹോട്ടല്‍ ജീവനക്കാരനെയും ഞെട്ടിച്ചു; കാണൂ

ജയസൂര്യ ഞെട്ടി, ഹോട്ടല്‍ ജീവനക്കാരനെയും ഞെട്ടിച്ചു; കാണൂ

Written By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതം എന്ന ചിത്രത്തില്‍ മെന്റലിസ്റ്റ് ആയിട്ടാണ് ജയസൂര്യ എത്തുന്നത്. മനുഷ്യന്റെ ചിന്തകളെയും പെരുമാറ്റങ്ങളെയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കുന്നതാണ് മെന്റലിസ്റ്റ്.

ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തെ കണ്ട പലരും പറഞ്ഞു, 'ഹേയ് അങ്ങനെയൊന്നുമില്ല,... ഇത് സിനിമയല്ലേ' എന്ന്. എന്നാല്‍ ഒരു യഥാര്‍ത്ഥ കഥാപാത്രത്തില്‍ നിന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച ജോണ്‍ ഡോണ്‍ ബോസ്‌കോയ്ക്ക് പ്രചോദനം ലഭിച്ചത്.


jayasurya

യഥാര്‍ത്ഥ ജീവിതത്തില്‍ മെന്റലിസ്റ്റായ ആദിയാണ് ജോണ്‍ ഡോണ്‍ ബോസ്‌കോയ്ക്ക് പ്രചോദനമായത്. പ്രേതത്തിന്റെ റിലീസ് മുമ്പ്, ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ജയസൂര്യയും ആദിയും രഞ്ജിത്ത് ശങ്കറും ഒരു വീഡിയോയിലൂടെ ആദിയുടെ 'മെന്റലിസ്റ്റ് പവര്‍' കാണിച്ചു തന്നിരുന്നു. ഇതാണ് ആ വീഡിയോ.എന്നാല്‍ ഈ വീഡിയോ ചിലര്‍ വിശ്വസിച്ചില്ല. ആദിയും രഞ്ജിത്തും ജയസൂര്യയും തമ്മിലുള്ള ഒത്തുകളിയായിരിക്കും എന്നാണ് ധരിച്ചത്. വിശ്വസിക്കാത്തവര്‍ക്ക് വേണ്ടി ജയസൂര്യ ഇതാ പുതിയ വീഡിയോ പുറത്ത് വിട്ടിരിയ്ക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടല്‍ ജീവിനക്കാരെ വച്ചാണ് ഇത്തവണ പരീക്ഷണം നടത്തിയത്. കാണൂ..


English summary
Mentalism on the waiter with John Don Bosco

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam