»   »  വീട്ടുകാര്‍ക്ക് മാത്രമായി അറിയാവുന്നത്, ജയസൂര്യയുടെ ഫോണിന്റെ പാസ്‌വേഡ് പുറത്തായി!!

വീട്ടുകാര്‍ക്ക് മാത്രമായി അറിയാവുന്നത്, ജയസൂര്യയുടെ ഫോണിന്റെ പാസ്‌വേഡ് പുറത്തായി!!

Posted By: Sanviya
Subscribe to Filmibeat Malayalam

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഹൊറര്‍ ചിത്രമായ പ്രേതത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ജയസൂര്യ മെന്റലിസ്റ്റിന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചു. ആഗസ്റ്റ് 12ന് ചിത്രം തിയേറ്ററുകളില്‍ എത്തും. എന്നാല്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടെ ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.

ജയസൂര്യയുടെ ആദ്യത്തെ ഗേള്‍ഫ്രണ്ട് ആരാണെന്നോ? മെന്റലിസ്റ്റ് ആദി കണ്ടുപിടിച്ചു

'പ്രേതം' നിങ്ങള്‍ കണ്ടിരിക്കണം.. ഇതാ 5 കാരണങ്ങള്‍

കഴിഞ്ഞ ദിവസം മെന്റലിസ്റ്റ് ആദി ജയസൂര്യയുടെ ആദ്യ കാമുകിയുടെ പേര് പറയുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. രസകരമായ പ്രൊമോഷന്‍ വീഡിയോ കണ്ടാല്‍ ആരും അത്ഭുതപ്പെട്ടു പോകും. ഇപ്പോഴിതാ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിന്റെ രണ്ടാമത്തെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നു. ജയസൂര്യയുടെ ഫോണിന്റെ പാസ്‌വേഡ് കണ്ടുപിടിച്ചതാണ് വീഡിയോയില്‍ കാണൂ..

ആകാംക്ഷയേറുന്ന ജയസൂര്യയുടെ പ്രേതം, രണ്ടാം ട്രെയിലര്‍

പ്രേതത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമാണ് പ്രേതം. റിലീസ് ഡേറ്റ് തീരുമാനിച്ച ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

Read Also: ജയസൂര്യയെ കണ്ട് മകള്‍ പേടിച്ചോടി, രണ്ട് മൂന്ന് ദിവസം അടുത്തേക്ക് പോയില്ല... എന്തിന്?

മെന്റലിസ്റ്റ് ഡോണ്‍ ബോസ്‌കോ

ഒരു മെന്റലിസ്റ്റിന്റെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. മനുഷ്യന്റെ പെരുമാറ്റത്തെയും ചിന്തകളെയും ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്നവന്‍. ഡോണ്‍ ബോസ്‌കോ എന്നാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്.

രൂപപ്പെടുത്തിയെടുത്തത്

മെന്റലിസ്റ്റ് ആദിയാണ് ജയസൂര്യയ്ക്ക് മെന്റലിസ്റ്റ് ഡോണ്‍ ബോസ്‌കോയുടെ കഥാപാത്രത്തിന് വേണ്ട പരിശീലനങ്ങള്‍ നല്‍കിയത്.

ഭാര്യയ്ക്കും പോലും അറിയാത്തത്

ചിത്രത്തിന്റെ പുതിയ പ്രൊമോഷന്‍ വീഡിയോ വൈറലാകുകയാണ്. ജയസൂര്യയുടെ ഫോണിന്റെ പാസ് വേഡ് കണ്ടുപിടിച്ചതാണ് വീഡിയോയില്‍.

പ്രൊമോഷന്‍ വീഡിയോ

ചിത്രത്തിന്റെ പുതിയ പ്രൊമോഷന്‍ വീഡിയോ

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Mentalist Aathi finding jayasurya's mobile password.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam