twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും ശ്രേയ ഘോഷാല്‍ മാജിക്,കയ്യടിച്ച് ആരാധകര്‍, മേരാ നാം ഷാജിയിലെ ഗാനം പുറത്ത്‌

    |

    മലയാള ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മറുനാടന്‍ ഗായികയാണ് ശ്രേയ ഘോഷാല്‍.മലയാളത്തിലെ പിന്നണി ഗായികമാരോടൊന്നും തോന്നാത്ത ഒരടുപ്പമാണ് ഈ ഗായികയോട് മലയാളികള്‍ക്ക് അന്നും ഇന്നും ഉള്ളത്.ബിഗ് ബിയിലെ വിട പറയുകയാണോ... എന്ന ഗാനം പാടിക്കൊണ്ട് മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ശ്രേയ പിന്നീട് ഒട്ടനവധി മലയാള ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു.തന്റെ സ്വരമാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരെ ഞെട്ടിച്ച ശ്രേയ വീണ്ടുമിതാ ഒരു മലയാളഗാനവുമായി പ്രേക്ഷര്‍ക്കു മുമ്പിലേക്ക് എത്തിയിരിക്കുകയാണ്.

    pic

    കട്ടപ്പനയിലെ ഹൃത്വിക് റോഷനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയിലെ ശ്രേയ പാടിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.മലയാളവും തമിഴും ചേര്‍ന്ന മനസ്സുക്കുള്ളെ....എന്ന ഗാനം കുറഞ്ഞസമയംകൊണ്ടാണ് യൂട്യൂബില്‍ ട്രെന്റിങ്ങയിരിക്കുന്നത്.ടൊവീനോ തോമസിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.നിഖില വിമലും ആസിഫ് അലിയുമാണ് ഗാനരംഗത്തുള്ളത്.സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം നല്‍കിയിരിക്കുന്നത്.റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്റിങ്ങില്‍ എട്ടാമതാണ് ഗാനം.ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോ നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

    ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞതിന് കാരണം കാവ്യ മാധവനോ? സോഷ്യല്‍ മീഡിയ പറയുന്നത്? കാണൂ!ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞതിന് കാരണം കാവ്യ മാധവനോ? സോഷ്യല്‍ മീഡിയ പറയുന്നത്? കാണൂ!

    സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ഷാജിമാരുടെ കഥായാണ് ചിത്രം പറുയുന്നത്. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരുടെ കഥയ്ക്ക് ദിലീപ് പൊന്നനാണ് സംഭാഷണമൊരുക്കിയിരിക്കുന്നത്.ബിജു മേനോന്‍, ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരം ഷാജിയായി ബൈജുവും ചിത്രത്തില്‍ എത്തുന്നു.ഈ മൂന്നു ഷാജിമാരുടെയും കഥ നര്‍മ്മരസം കലര്‍ത്തി അവതരിപ്പിക്കുകയാണ് ചിത്രം.ഇവര്‍ക്കൊപ്പം നടന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം തുടങ്ങിയവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ഉര്‍വശി തിയേറ്റേഴ്‌സ് റിലീസാണ് ചിത്രത്തിന്റെ വിതരണം. ചിത്രം ഉടന്‍തന്നെ തിയേറ്ററുകളിലെത്തും.

    മമ്മൂട്ടി തിരുത്തിയ ചരിത്രത്തെ കടത്തിവെട്ടി മോഹന്‍ലാല്‍! പൃഥ്വിയുടെ ലൂസിഫറിന് പുതിയ റെക്കോര്‍ഡ്!മമ്മൂട്ടി തിരുത്തിയ ചരിത്രത്തെ കടത്തിവെട്ടി മോഹന്‍ലാല്‍! പൃഥ്വിയുടെ ലൂസിഫറിന് പുതിയ റെക്കോര്‍ഡ്!

    പ്രേക്ഷകർ കാത്തിരുന്ന ആ പോസ്റ്റർ എത്തി!! ലാലേട്ടന്റെ വില്ലൻ കലക്കി, താരത്തിന്റെ പോസ്റ്റർ പുറത്ത്പ്രേക്ഷകർ കാത്തിരുന്ന ആ പോസ്റ്റർ എത്തി!! ലാലേട്ടന്റെ വില്ലൻ കലക്കി, താരത്തിന്റെ പോസ്റ്റർ പുറത്ത്

    English summary
    mera naam shaji first video song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X