കുണുങ്ങി കുണുങ്ങി...! മേരാ നാം ഷാജിയിലെ രസകരമായ പുതിയ ഗാനം പുറത്ത്! വീഡിയോ കാണൂ
നാദിര്‍ഷയുടെ സംവിധാനത്തില്‍ റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. സിനിമ വിഷുവിനോടനുബന്ധിച്ച് എപ്രില്‍ അഞ്ചിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് സംവിധായകന്‍ ഇത്തവണയും എത്തുന്നത്. ആസിഫ് അലി, ബിജു മേനോന്‍, ബൈജു തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നു.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മേരാ നാം ഷാജിയിലെ പുതിയൊരു ഗാനരംഗം കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നാദിര്‍ഷ തന്നെ ആലപിച്ച സിനിമയിലെ കുണുങ്ങി കുണുങ്ങി എന്ന രസകരമായ ഗാനമാണ് ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും ടീസറിനും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

നിഖില വിമലാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. കോഴിക്കോട്ടേ ഷാജിയായി ബിജു മേനോനും തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫലിയും എത്തുന്നു. നടന്‍ ശ്രീനിവാസനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നവാഗതനായ എമില്‍ മുഹമ്മദാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











