ലൂസിഫറിന് പിന്നാലെ മേരാ നാം ഷാജിയും തിയ്യേറ്ററുകളിലേക്ക്! സിനിമയ്ക്ക് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന സിനിമയില്‍ ആസിഫ് അലി,ബിജു മേനോന്‍,ബൈജു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഏപ്രില്‍ ആദ്യവാരമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞിരുന്നു.
ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 2 മണിക്കൂര്‍ 14 മിനിറ്റാണ് സിനിമയുടെ സെന്‍സര്‍ കോപ്പിയുടെ ദൈര്‍ഘ്യം. ചിത്രത്തിന്റെതായി ആസിഫ് അലിയുടെ പുതിയൊരു പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നിഖില വിമലാണ് മേരാ നാം ഷാജിയില്‍ നായികാ വേഷത്തിലെത്തുന്നത്.

മേരാ നാം ഷാജിയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ശ്രദ്ധേയമായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയുമായിട്ടാണ് നാദിര്‍ഷ ഇത്തവണ എത്തുന്നത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.
കോഴിക്കോട്ടേ ഷാജിയായി ബിജു മേനോനും തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫലിയും എത്തുന്നു. നടന്‍ ശ്രീനിവാസനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നവാഗതനായ എമില്‍ മുഹമ്മദാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











