കേരളത്തിലുളള എല്ലാവനും ഷാജിന്ന് പേരിടണം! മേരാ നാം ഷാജിയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. മൂന്ന് ഷാജിമാരുടെ കഥ പറഞ്ഞാണ് ഇത്തവണ നാദിര്‍ഷ എത്തുന്നത്. ആസിഫ് അലി,ബിജു മേനോന്‍, ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിരിക്കും മേരാ നാം ഷാജിയെന്നാണ് ചിത്രത്തിന്റെ ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തില്‍ കോഴിക്കോട്ടേ ഷാജിയായി ബിജു മേനോനും തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫലിയും എത്തുന്നു.

ഞാന്‍ പ്രകാശനു ശേഷം നിഖില വിമല്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. നടന്‍ ശ്രീനിവാസനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്.ഏപ്രില്‍ ആദ്യവാരമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications