ജാവേദ് അലിയുടെ ആലാപനത്തില്‍ മേരാ നാം ഷാജിയിലെ പുതിയ ഗാനം! വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍!
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. മൂന്ന് ഷാജിമാരുടെ കഥ പറയുന്ന സിനിമയില്‍ ആസിഫ് അലി,ബിജു മേനോന്‍,ബൈജു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
പ്രശസ്ത ഗായകന്‍ ജാവേദ് അലി പാടിയൊരു പാട്ടായിരുന്നു പുറത്തിറങ്ങിയത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു തന്റെ ഫേസ്ബുക്ക് പേജ് വഴി മേരാ നാം ഷാജിയിലെ ഗാനം സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നവാഗതനായ എമില്‍ മുഹമ്മദാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

നിഖില വിമലാണ് മേരാ നാം ഷാജിയില്‍ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയുമായിട്ടാണ് നാദിര്‍ഷ എത്തുന്നത്. കോഴിക്കോട്ടേ ഷാജിയായി ബിജു മേനോനും തിരുവനന്തപുരത്തെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫലിയും എത്തുന്നു.
നടന്‍ ശ്രീനിവാസനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്. ഏപ്രില്‍ ആദ്യവാരമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











