വാർധക്യത്തിൽ പ്രണയിച്ചൂടെ? വൈറലായി ‘മേരേ പ്യാരേ ദേശ് വാസിയോമി’ലെ ഗാനം
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മേരേ പ്യാര ദേശ് വാസിയോം എന്ന ചിത്രത്തിലെ പതിവായ് എന്ന് തുടങ്ങുന്ന ഗാനമാണ്.
പ്രണയത്തിന് പ്രായമോ ദേശമോ ഭാഷയോയില്ല. എപ്പോൾ വേണമെങ്കിലും ആർക്കും ആരിലും തോന്നാവുന്ന ഒരു അനുഭൂതിയാണ്. കൗമാരത്തിലും യൗവ്വനത്തിലും മാത്രമല്ല വാർധക്യത്തിലും പ്രണയിക്കാം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മേരേ പ്യാര ദേശ് വാസിയോം എന്ന ചിത്രത്തിലെ പതിവായ് എന്ന് തുടങ്ങുന്ന ഗാനമാണ്.

ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്ക് നന്ദഗോപനനും ആരോമൽ ചേകവരും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത് പാട്ട് പ്രേക്ഷകരോട് നീതി പുലർത്തിയെന്നാണ് ഭൂരിഭാഗം പേരുടേയും കമന്റ്. കൂടാതെ വിനീതിന്റെ ശബ്ദം അതിമനോഹരമായിട്ടുണ്ടെന്നും ഒരു കൂട്ടർ പറയുന്നുണ്ട്. എന്തായാലും യൂട്യൂബ് ട്രെന്റിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്.
സന്ദീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അസ്കർ സൗദൻ, നിർമൽ പാലാഴി, കെടിസി അബ്ദുള്ള, നീന കുറുപ്പ്, ആര്യ ദേവി, രമദേവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.റിമംമ്പര്‍ സിനിമാസിന്റെ ബാനറില്‍ സായി പ്രൊഡക്ഷന്‍സും അനില്‍ വെള്ളാപ്പിള്ളിലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











