»   » മോഹന്‍ലാലിന്റെ വില്ലനെ തോല്‍പ്പിക്കാന്‍ വിജയിയ്ക്ക് കഴിഞ്ഞോ? മേര്‍സല്‍ അഞ്ച് ആഴ്ച കൊണ്ട് ഞെട്ടിച്ചു!

മോഹന്‍ലാലിന്റെ വില്ലനെ തോല്‍പ്പിക്കാന്‍ വിജയിയ്ക്ക് കഴിഞ്ഞോ? മേര്‍സല്‍ അഞ്ച് ആഴ്ച കൊണ്ട് ഞെട്ടിച്ചു!

Posted By:
Subscribe to Filmibeat Malayalam

ഇളയദളപതി വിജയി ആറ്റ്‌ലി കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് മേര്‍സല്‍. സിനിമയുടെ റിലീസിന് മുമ്പ് ചില പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴ്‌നാടിന് പുറമെ കേരളത്തിലും ബിഗ് റിലീസായിട്ടായിരുന്നു മേര്‍സല്‍ എത്തിയിരുന്നത്. ലോകം മുഴുവന്‍ സിനിമ പ്രദര്‍ശനത്തിനെത്തിയതോടെ വിജയിയുടെ കരിയറിലെ മികച്ച കളക്ഷന്‍ നേടിയിരിക്കുകയാണ്.

നരഗാസുരനായി ഇന്ദ്രജിത്ത് ഞെട്ടിച്ചു! സുരേഷ് ഗോപി വരെ തോറ്റ് പോവും ഇന്ദ്രന്റെ പോലീസിന് മുന്നില്‍!

ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മേര്‍സല്‍ 250 കോടി രൂപ മറികടന്നതായിട്ടാണ് പറയുന്നത്. കേരളത്തിലെ കളക്ഷന്‍ നോക്കുമ്പോഴും ഒട്ടും മോശമില്ലാത്ത പ്രകടനം തന്നെയാണ് സിനിമ കാഴ്ച വെച്ചിരിക്കുന്നത്. അത്തരത്തില്‍ മികച്ച കളക്ഷന്‍ നേടിയ പത്ത് സിനിമകളുടെ പട്ടികയിലും മേര്‍സല്‍ ഇടം നേടിയിരിക്കുകയാണ്.

മേര്‍സല്‍ കേരളത്തില്‍

വിജയിയൂടെ സൂപ്പര്‍ ഹിറ്റ് സിനിമയായിട്ടായിരുന്നു മേര്‍സല്‍ കേരളത്തിലേക്കെത്തിയത്. ശേഷം മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ സിനിമയ്ക്ക് കഴിയുകയും ചെയ്തിരിക്കുകയാണ്. ആദ്യദിനം കേരളത്തില്‍ നിന്നും സിനിമ നേടിയത് 6 കോടിയായിരുന്നു.

3 ദിവസം കൊണ്ട്

റിലീസ് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും അതിവേഗം പത്ത് കോടി ക്ലബ്ബിലെത്തിയ മേര്‍സല്‍ ആദ്യ ആഴ്ചയില്‍ തന്നെ 15 കോടിയും കൈയടക്കിയിരുന്നു.

ബാഹുബലിയെ പിന്നിലാക്കണം

മേര്‍സലിന്റെ കുതിപ്പ് മോഹന്‍ലാലിന്റെ വില്ലനെ സാരമായി ബാധിച്ചിരുന്നു. സിനിമ പ്രതീക്ഷിച്ചി വിജയം കൈവരിക്കാതെ വന്നതോടെ കളക്ഷനില്‍ അതിനെ മറികടന്ന് മുന്നോറ്റം തുടരുന്ന സിനിമയ്ക്ക് ഇനി പിന്നിലാക്കാനുള്ളത് ബാഹുബലിയുടെ റെക്കോര്‍ഡാണ്.

38 ദിവസത്തെ കളക്ഷന്‍


ഓക്ടോബര്‍ 18 ന് റിലീസിനെത്തിയ മേര്‍സല്‍ അഞ്ച് ആഴ്ചകള്‍ പിന്നീടുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും 23. 47 കോടിയാണ് നേടിയിരിക്കുന്നത്. വീണ്ടും നല്ലൊരു കളക്ഷന്‍ നേടാന്‍ സിനിമയക്ക് കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

മേര്‍സല്‍


തെറി എന്ന സിനിമയ്ക്ക് ശേഷം വിജയിനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയാണ് മേര്‍സല്‍. നിന്നും ഇന്നലെ വൈകുന്നേരമാണ് ട്രെയിലര്‍ പുറത്ത് വന്നത്. ത്രില്ലറായി നിർമ്മിച്ച സിനിമ ദീപാവലിയോടനുബന്ധിച്ചായിരുന്നു റിലീസ് ചെയ്തിരുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍


വിജയിക്കൊപ്പം നിത്യ മേനോന്‍, സാമന്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം എസ് ജെ സൂര്യ, കാജല്‍ അഗര്‍വാള്‍, സത്യരാജ്, വടിവേലു, എന്നിവരും മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

മൂന്ന് ഗെറ്റപ്പുകള്‍

ത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് സിനിമയില്‍ അഭിനയിച്ചത്. മുമ്പ് നിത്യ മേനോനും വിജയിയും കാളയ്‌ക്കൊപ്പം ചുവന്ന നിറമുള്ള വസ്ത്രം ധരിച്ചിരുന്നത് ട്രോളുകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

English summary
Mersal Emerges As One Among The Top Grossing Movies At The Kerala Box Office In 2017!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam