»   » മുകേഷിന്റെ ഭാര്യ അഭിനയത്തിലേക്ക്; മേതില്‍ ദേവികയ്‌ക്കൊപ്പം മഡോണയും

മുകേഷിന്റെ ഭാര്യ അഭിനയത്തിലേക്ക്; മേതില്‍ ദേവികയ്‌ക്കൊപ്പം മഡോണയും

Written By:
Subscribe to Filmibeat Malayalam

നടന്‍ മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക അഭിനയ രംഗത്തേക്ക്. നവാഗതനായ സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന ഹ്യൂമണ്‍ ഓഫ് സംവണ്‍ എന്ന ഫീച്ചര്‍ ചിത്രത്തിലാണ് മേതില്‍ ദേവിക അഭിനയിക്കുന്നത്.

മുമ്പ് പലതവണ അഭിനയിക്കാന്‍ പലരും വിളിച്ചിരുന്നെങ്കിലും അഭിനയിക്കണം എന്ന് തോന്നിയിരുന്നില്ല എന്നും, ഈ ചിത്രത്തോട് 'നോ' പറയാന്‍ തനിയ്ക്ക് കഴിഞ്ഞില്ല എന്നുമാണ് മേതില്‍ ദേവിക പറഞ്ഞത്. തന്റെ കാഴ്ചപ്പാടിന് അനുയോജ്യമായ വിധത്തില്‍ കഌസ്സിക്കും കാവ്യാത്മകവുമായതിനാലാണ് താല്‍പ്പര്യം തോന്നിയതെന്നും ദേവിക പറഞ്ഞു.

 metil-devika

അടുത്തിടെ ഭര്‍ത്താവ് മുകേഷിനൊപ്പം നാടകത്തില്‍ പ്രത്യക്ഷപ്പെട്ട മേതില്‍ ദേവിക വ്യതസ്തമായി എന്തെങ്കിലും ചെയ്യണം എന്ന അഭിപ്രായത്തിലാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്.

പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മഡോണ സെബാസ്റ്റിന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. മേഘ്‌ന നായര്‍, ധന്യ വര്‍മ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍

English summary
Methil Devika makes her film debut

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam