For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അർജുനുമായി ഒത്തുതീർപ്പിന് തയ്യാറല്ല!! കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും, നിലപാട് കടുപ്പിച്ച് ശ്രുതി

  |

  സൂപ്പർ താരം അർജുനെതിരെയുള്ള മലയാളി നടി ശ്രുതി ഹരിഹരന്റെ മീടൂ ആരോപണം തെന്നിന്ത്യൻ സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. മലയാളത്തിലും തമിഴിലും അതുപോലെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും വൻ ആരാധകരുള്ള താരാമാണ് അർജുൻ. അതിനാൽ തന്നെ ശ്രുതിയുടെ വെളിപ്പെടുത്തൽ വൻ ഞെട്ടലാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചത്. സിനിമ മേഖലയിലെ മീടു ആരോപണങ്ങൾ ശക്തമായികൊണ്ടിരിക്കുന്ന സമയത്താണ് നടിയുടെ വെളിപ്പെടുത്തൽ.

  സ്വന്തം ഭർത്താവിനെ ഹണിട്രാപ്പിൽ കുടുക്കിയ ചതിച്ചീ!! ഡ്രാമയുടെ രണ്ടാം ടീസർ പുറത്ത്, കാണൂ

  ശ്രുതിയുടെ ആരോപണത്തിന് മറുപടിയുമായി അർജുൻ സർജ രംഗത്തെത്തിയിരുന്നു. നടിയുടെ ആരോപണം സത്യമല്ലെന്നും അടിസ്ഥാന രഹിതമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ ഇവർക്കെതിരെ മാനനഷ്ടകോസും ഫയൽ ചെയ്തിരുന്നു. ഈ സഹചര്യത്തിൽ നിലപാട് കടുപ്പിച്ച് ശ്രുതി രംഗത്തെത്തിയിട്ടുണ്ട്. ഇരു താരങ്ങൾ തമ്മിലുള്ള പ്രശ്ന പരിഹാരത്തിനുള്ള സന്ധി സംഭഷണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു നിലപാട് തുറന്ന് പറഞ്ഞിരിക്കുന്നത്.

  അമ്മയ്ക്ക് നേരെ നിലപാട് കടുപ്പിച്ച് നിര്‍മാതാക്കളുടെ സംഘടന! ഷോയ്ക്ക് താരങ്ങളെ വിട്ടുകൊടുക്കില്ല

  കൂടുതൽ വിവരങ്ങൾ പുറത്തു വിടും

  അർജുനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ കർണ്ണാടക ആർടിസ്റ്റ് അസോസിയേഷൻ യോഗം വിളിച്ചു ചേർത്തിരുന്നു. താൻ ഇക്കാര്യത്തിൽ വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നടി പറഞ്ഞു. കുടുതൽ വിവരങ്ങൾ യോഗത്തിനു ശേഷം പുറത്ത് പറയുമെന്നും താര പറഞ്ഞു. കൂടാതെ നടൻ അർജുനെതിരെ ഉന്നയിച്ച കാര്യങ്ങളിൽ താൻ ഇപ്പോഴും ഉറച്ചു തന്നെ നിൽക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു.

  മോശമായി സ്പർശിനം

  നടി ശ്രുതിയുടെ ആരോപണത്തിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്ന് നടൻ അർജുൻ പറഞ്ഞു. താൻ ഒരിക്കൽ പോലും ഒരു നടിയെ മോശം ഉദ്ദേഷത്തോടെ സ്പർശിക്കക പോലും ചെയ്തിട്ടില്ല. അതു പോലെ മീടു മൂവ്മെന്റിൽ തനിയ്ക്ക് നല്ല ബഹുമാനമുണ്ട്. എന്നാൽ അതിനെ ഒരിക്കൽ പോലും ദുരുപയോഗം ചെയ്യരുത്. അടിസ്ഥാനരഹിത ആരോപണങ്ങൾ ഇന്നയിക്കുമ്പോൾ അതിന് വിലയില്ലാതാകുമെന്നു അർജുൻ കൂട്ടിച്ചേർത്തു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നടിയ്ക്കെതിരെ മനാനനഷ്ടകേസ് നൽകിയിട്ടുമുണ്ട്.

  ദൃഢമായി കെട്ടിപ്പിടിച്ചു

  നിപുണനിൽ അർജുന്റെ ഭാര്യ വേഷത്തിലായിരുന്നു ശ്രുതി എത്തിയത്. ആ സെറ്റിൽവെച്ചായിരുന്നു സംഭവം നടന്നത്. ചിത്രത്തിനു വേണ്ടി ഒരു പ്രേമ രംഗം ചിത്രീകരിക്കണമായിരുന്നു. ചെറിയൊരു സംഭാഷണത്തിനു ശേഷം ഞങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗമായിരുന്നു അത്. റിഹേഴ്സൽ സമയത്ത് അദ്ദേഹം എന്നോട് അനുവാദം ചോദിക്കാതെ ഡയലോഗ് പറഞ്ഞതിനു ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ആകെ ഭയപ്പെട്ടു പോയെന്നും ശ്രുതി പറഞ്ഞു.

  നടപടി സ്വീകരിക്കണം

  ശ്രുതിയ്ക്ക് പിന്തുണയുമായി കന്നട താരങ്ങൾ രംഗത്തെത്തിയിരുന്നു.അർജുൻ സിനിമയിലെ വലിയ താരമായിരിക്കും. എന്നാൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ‌ ശ്രുതി അനുഭവിച്ച് വേദനയും നിസ്സഹായവസ്ഥയും നമുക്ക് തിരിച്ചറിയാൻ സാധിക്കണം. ആർജുൻ ആരോപണങ്ങൾ തള്ളിക്കളഞ്ഞാലും, ആ ദിവസം അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പ് പറഞ്ഞാൽ അത് നന്നായിരിക്കുമെന്ന് പ്രകശ് രാജ് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

  സീൻ തന്നെ മാറ്റിച്ചു

  അർജുനെ പിന്തുണച്ച് നപുണ സംവിധായകൻ അരുൺ വൈദ്യനാഥ് രംഗത്തെത്തിയിരുന്നു. താരം ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും സംവിധായകൻ പറഞ്ഞു.പ്രണയരംഗമായതുകൊണ്ട് തന്നെ കുറച്ച് തീവ്രമായിട്ടായിരുന്നു ആ സീനുകൾ താൻ എഴുതിയിരുന്നത്.. എന്നാൽ ആ തിരക്കഥയിൽ മറ്റം വരുത്തണമെന്ന് അർജുൻ സാറ്‍ എന്നോട് അന്ന് പറഞ്ഞിരുന്നു. കാരണം മുതിർന്ന രണ്ടു പെൺകുട്ടികളുടെ അച്ഛനാണ്. കൂടുതൽ കെട്ടിപുണർന്നുള്ള രംഗങ്ങളിൽ തനിയ്ക്ക് അഭിനയിക്കൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. തുടർന്ന് ഞാൻ മാറ്റി എവുതുകയായിരുന്നെന്ന് സംവിധായകൻ പറഞ്ഞു.

  English summary
  MeToo: Actor Sruthi Hariharan not ready to settle, says will fight Arjun Sarja in court

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more