പീഡനത്തിനിരയായെന്ന് റിമ കല്ലിങ്കല്‍, പാര്‍വതിയടക്കമുള്ള നടിമാര്‍! മി ടൂ ക്യാമ്പയിന്‍ ഹിറ്റാവുന്നു!!!
സോഷ്യല്‍ മീഡിയയുടെ വരവോട് കൂടി സമൂഹത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് ഹാഷ് ടാഗ് ക്യാമ്പയിന്‍ നടത്തുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ മലയാള സിനിമയിലെ നടിമാരുടെ നേതൃത്വത്തില്‍ മി ടൂ എന്ന ഹാഷ് ടാഗില്‍ ഒരു ക്യാമ്പയിന്‍ നടക്കുകയാണ്. ലൈംഗിക അതിക്രമത്തിന് ഇരയാവുന്ന സ്ത്രീകള്‍ മി ടൂ എന്ന് ഹാഷ് ടാഗ് ഇടുക. അതിലൂടെ പ്രശ്‌നം എത്ര രൂക്ഷമാണെന്ന് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്.
അമേരിക്കന്‍ നടി അലീസ മിലോനയാണ് ട്വിറ്ററിലൂടെ ആദ്യം ക്യാമ്പയിന്‍ ആരംഭിച്ചത്. പിന്നാലെ മലയാളത്തില്‍ നടി റിമ കല്ലിങ്കല്‍ തുടക്കം കുറിച്ച് പരിപാടി തരംഗമായി മാറിയിരിക്കുകയാണ്. റിമയ്ക്ക് പിന്നാലെ സജിത മഠത്തില്‍, പാര്‍വതി എന്നിവരും തങ്ങള്‍ നേരിട്ട പീഡനത്തെ കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

മി ടൂ ക്യാമ്പയിന്‍
നടിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യാമ്പയിനാണ് മി ടൂ. ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ ക്യാമ്പയിന് മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. നടിമാര്‍ക്ക് പിന്നാലെ സാധാരണക്കാരും ക്യാമ്പയിനില്‍ പങ്കാളികളായിരിക്കുകയാണ്.

ലക്ഷ്യം ഇതാണ്
ലൈംഗിക അതിക്രമത്തിന് ഇരയാവുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മാത്രമല്ല ഇത് എത്രത്തോളം വ്യാപകമായി കഴിഞ്ഞെന്ന് വ്യക്തമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ഇന്ത്യ മുഴുവനും
ഇന്ത്യയില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് മി ടൂ എന്ന ഹാഷ് ടാഗ് ക്യാമ്പയിനില്‍ പങ്കെടുത്തിരിക്കുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇതിന്റെ ഭാഗമായി തങ്ങള്‍ നേരിട്ട പീഡനത്തെ കുറിച്ച് പോസ്റ്റുകള്‍ ഇടുന്നുണ്ട്.

ഹോളിവുഡിലെ പീഡനങ്ങള്‍
ഇന്ത്യന്‍ സിനിമയില്‍ മാത്രമല്ല ഹോളിവുഡിലെ പീഡന കഥകള്‍ കേട്ട് ലോകം ഞെട്ടിയിരിക്കുകയായിരുന്നു. ഹാര്‍വി വെയിന്‍സ്റ്റിനെന്ന പ്രമുഖ സിനിമ നിര്‍മാതാവിനെതിരെയായിരുന്നു നടിമാര്‍ ആരോപണം ഉന്നയിച്ചിരുന്നത്.

മലയാളത്തിലും മോശമില്ല
മാസങ്ങള്‍ക്ക് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത് ചൂണ്ടി കാണിച്ച് തന്നതും പ്രശസ്തിയില്‍ നില്‍ക്കുന്നവര്‍ മാത്രമല്ല ആരും സുരക്ഷിതരല്ലെന്നുള്ള കാര്യമായിരുന്നു.


Click it and Unblock the Notifications











