നാണക്കേട് വിചാരിച്ചാണ് ഇപ്പോഴും വാ തുറക്കാത്തത്, മീ ടൂവിനെ കുറിച്ച് സോനം കപൂര്‍
തമിഴ് ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയ് ആണ് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മീ ടൂ കാമ്പയിന്‍ തുടങ്ങി വച്ചത്. ഗാനരയ്താവ് വൈരമുത്തുവിനെതിരെ ഉന്നയിച്ച ലൈഗിക ആരോപണത്തിന്റെ ചൂട് പിടിച്ച് സൗത്ത് ഇന്ത്യയിലെ പല നായികമാരും ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തി.

എന്നാല്‍ ബോളിവുഡില്‍ ചുരുക്കം ചിലര്‍ മാത്രമാണ് തങ്ങള്‍ക്ക് നേരിട്ട ലൈംഗികാരോപണത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അതെന്താ ബോളിവുഡ് സിനിമാ ലോകത്ത് കാസ്റ്റിങ് കൗച്ചിന്റെ പേരിലും അല്ലാതെയും ലൈംഗീക പീഡനങ്ങള്‍ താരങ്ങള്‍ നേരിടുന്നില്ലേ...?
തീര്‍ച്ചയായും ഉണ്ട്... നാണക്കേടും അഭിമാനവും വിചാരിച്ചാണ് പലരും ഇപ്പോഴും വാ തുറക്കാത്തത് എന്ന് സോനം കപൂര്‍ പറയുന്നു. ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് മീ ടൂ കാമ്പയിനിനെ പിന്തുണച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. ജോലി സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം തുറന്ന് പറയുന്നതിനെ പ്രോത്സാഹിപ്പിക്കണം എന്നാണ് സോനം പറഞ്ഞത്.


Click it and Unblock the Notifications











