twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എംജി രാധാകൃഷ്ണന്‍റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു! കണ്ണീരോടെ വിട! വിശ്വസിക്കാനാവുന്നില്ല

    |

    സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ എസ് കെ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. ഗാനരചനയും ചിത്രംവരയുമായി പത്മജ സജീവമായിരുന്നു. 2013 ല്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിനായി ഗാനം എഴുതിയിട്ടുണ്ട് പത്മജ രാധാകൃഷ്ണന്‍. മകനായ എംആര്‍ രാജകൃഷ്ണനായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്.

    എംജി രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ലളിതഗനങ്ങളുടെ വരികളും പത്മജ എഴുതിയിട്ടുണ്ട്. എംആര്‍ രാജകൃഷ്ണനും കാര്‍ത്തികയുമാണ് മ്ക്കള്‍. സംഗീതജ്ഞ കെ ഓമനക്കുട്ടിയും എംജി ശ്രീകുമാറുമാണ് ഭര്‍തൃസഹോദരങ്ങള്‍. നിരവധി പേരാണ് പത്മജ രാധാകൃഷ്ണന് ആദരാഞ്ജലി നേര്‍ന്ന് എത്തിയിട്ടുള്ളത്. ഈ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

    Padmaja

    പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട. ഇത്രപെട്ടെന്ന്...വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു സംവിധായകനായ എംഎ നിഷാദ് എത്തിയത്. മലയാളത്തിന്റ്റെ എണ്ണം പറഞ്ഞ സംഗീത സംവിധായകൻ,M G രാധാകൃഷ്ണൻ ചേട്ടന്റ്റെ,പ്രിയ പത്നി പത്മജ രാധാകൃഷ്ണൻ ഈ ലോകത്തോട് വിട പറഞ്ഞു. വ്യക്തിപരമായി എനിക്കൊരുപാട് ആത്മബന്ധമുളള കുടുംബമാണ്,രാധാകൃഷ്ണൻ ചേട്ടന്‍റേത്.
    എന്നെ ഒരു സിനിമ സംവിധായകനാക്കിയതിൽ,രാധാകൃഷ്ണൻ ചേട്ടനും,പത്മജ ചേച്ചിക്കും ഒരുപാട് പങ്കുണ്ട്.

    പ്രതീഷിനോട് ചേര്‍ന്നുനിന്ന് സ്വാതി നിത്യാനന്ദ്! വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ ഇങ്ങനെ!ചിത്രം വൈറല്‍!പ്രതീഷിനോട് ചേര്‍ന്നുനിന്ന് സ്വാതി നിത്യാനന്ദ്! വിവാഹത്തിന് മുന്‍പ് ഞങ്ങള്‍ ഇങ്ങനെ!ചിത്രം വൈറല്‍!

    തിരുവനന്തപുരത്ത് രാധാകൃഷ്ണൻ ചേട്ടന്റ്റെ മേടയിൽ വീട്ടിൽ ഇനി സംഗീതമില്ല. ചേച്ചിയുണ്ടാക്കി തന്ന ഭക്ഷണത്തിന്റ്റെ രുചി ഇന്നും എന്റ്റെ നാവിലുണ്ട്. സിനിമ ,രാഷ്ടീയ,സാമൂഹിക രംഗത്തെ പ്രമുഖർക്ക് ഏറ്റവും പരിചിതമായ മേടയിൽ വീട്,അനാഥമാവുകയാണ്. പത്മജ ചേച്ചി എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. ചിരിക്കുന്ന മുഖത്തോടെയല്ലാതെ ചേച്ചിയെ കാണുക വിരളമാണ്.

    ഞങ്ങള്‍ക്കിടയില്‍ അതില്ലായിരുന്നു! മുന്‍ഭാര്യയെക്കുറിച്ച് രജിത് കുമാര്‍! ആ വിളി മാറ്റാനാണ് വിവാഹംഞങ്ങള്‍ക്കിടയില്‍ അതില്ലായിരുന്നു! മുന്‍ഭാര്യയെക്കുറിച്ച് രജിത് കുമാര്‍! ആ വിളി മാറ്റാനാണ് വിവാഹം

    സഹോദരതുല്ല്യനായി ഞാൻ സ്നേഹിക്കുന്ന അവരുടെ മകൻ രാജാകൃഷ്ണൻ ഈ വിയോഗം എങ്ങനെ സഹിക്കും...മലയാള സിനിമയിലെ മികച്ച സൗണ്ട് ഡിസൈനറായ രാജാകൃഷ്ണന്റ്റെ,ഓരോ വിജയത്തിലും,പ്രാർത്ഥനകളോടെയും,അഭിമാനത്തോടെയും അവന് പിന്തുണ നൽകിയിരുന്ന,ആ അമ്മയുടെ മരണം,താങ്ങാവുന്നതിനപ്പുറമാണ്...
    ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയില്ല എന്നുളളത്,ഒരു ദുഖമായി അവശേഷിക്കും. കൊറോണ നൽകുന്ന മറ്റൊരു ദുരിതമാണത്...
    രാധാകൃഷ്ണൻ ചേട്ടന്റ്റെ,സംഗീത സദസ്സിലേക്ക്,ചിരിച്ച മുഖവുമായി പോകുന്ന,പത്മജ ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

    നീലക്കുയില്‍ സീരിയല്‍ താരം റാണി വിവാഹിതയായി! ചിത്രങ്ങള്‍ പങ്കുവെച്ച് താരം! ആശംസകളോടെ ആരാധകരും!നീലക്കുയില്‍ സീരിയല്‍ താരം റാണി വിവാഹിതയായി! ചിത്രങ്ങള്‍ പങ്കുവെച്ച് താരം! ആശംസകളോടെ ആരാധകരും!

    English summary
    MG Radhakrishan's wife Padmaja Radhakrishnan passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X