»   » എംജി ശ്രീകുമാര്‍ വെറുമൊരു ഗായകനല്ല

എംജി ശ്രീകുമാര്‍ വെറുമൊരു ഗായകനല്ല

Posted By:
Subscribe to Filmibeat Malayalam
MG Sreekumar
ചിലര്‍ അങ്ങിനെയാണ്, വിജയശ്രീലാളിതരായികൊണ്ടേയിരിക്കും വീഴ്ചകളില്‍ പോലും ലാന്‍ഡിംഗ് വളരെ സെയ്ഫായിരിക്കും. സംഗീതം കുടുംബസ്വത്തായി ലഭിച്ചിരിക്കുന്ന എം. ജി. ശ്രീകുമാറിനെപ്പറ്റിയാണ് ഇവിടെ പറഞ്ഞുവരുന്നത്.

സംഗീത വിദ്വാന്‍ മലബാര്‍ ഗോപാലന്‍ നായരുടെ മകന്‍, ഋഷിതുല്യനായ സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റേയും സംഗീത വിദുഷി കര്‍ണ്ണാടക സംഗീതഞ്ജ ഡോ.ഓമനക്കുട്ടിയുടേയും സഹോദരന്‍. മലയാളസിനിമ ഗാനശാഖയില്‍ സിംഹാനസ്ഥനായ എം.ജി ഏറ്റവും ഒടുവില്‍ കൈവെച്ചത് സിനിമയുടെ നിര്‍മ്മാണരംഗത്താണ്.

അര്‍ദ്ധനാരി എന്ന ഹിജഡകളുടെ ജീവിതം പറയുന്ന സിനിമയെടുക്കുമ്പോള്‍ അടുത്തസുഹൃത്തുക്കള്‍ പോലും പ്രോല്‍സാഹിപ്പിച്ചിട്ടുണ്ടാവില്ല. പുതിയതലമുറയുടെ സിനിമകള്‍ക്കിടയില്‍ ആണും പെണ്ണുമല്ലാത്തവരെ കുറിച്ചെന്തുപറയാനെന്നമട്ടില്‍. മലയാളത്തില്‍ ഒരുവര്‍ഷം റിലീസ് ചെയ്യുന്ന സിനിമകളില്‍ 80 ശതമാനവും പരാജയപെടുമ്പോള്‍ നല്ല വിശാലമായി ചിരിച്ചുകൊണ്ട് എം.ജി. ശ്രീകുമാര്‍ തന്റെ ആദ്യനിര്‍മ്മാണ സിനിമ റിലീസിംഗിന് മുമ്പ് ലാഭത്തിനുവിറ്റ് എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്ന് തെളിയിച്ചിരിക്കുന്നു.

എം.ജി. രാധാകൃഷ്ണന്റെ സഹോദരന്‍ എന്ന ലേബലിലാണ് സിനിമയില്‍ ആദ്യകാലത്ത് അവസരങ്ങള്‍ ഒത്തുവന്നതെങ്കിലും മോഹന്‍ലാലിന്റെ കഥാപാത്രങ്ങളുടെ ഔദ്യോദിക പാട്ടുകാരനായി ഏറ്റവും തിരക്കുള്ള ഗായകനായി മാറി. രണ്ടര പതിറ്റാണ്ട് ഈ നിലതുടര്‍ന്ന ശ്രീകുമാര്‍ കാലത്തിനനുസരിച്ച്മറ്റ് മേഖലകളിലേക്ക് ശ്രദ്ധതിരിച്ചുവിട്ടു തുടങ്ങി.

സരിഗമ, സ്റ്റാര്‍ സിംഗര്‍ തുടങ്ങിയ ടിവി പ്രോഗ്രാമുകളിലൂടെ ഗൃഹസദസ്സുകളിലെ ഇഷ്ടതാരമായി മാറിയ ശ്രീകുമാര്‍ സംഗീത സംവിധാനരംഗത്തേക്കും കടന്നുവന്നു. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, എം.ജി. ശ്രീകുമാര്‍ തകര്‍ക്കാനാവാത്ത ഈ സൗഹൃദവും എന്നും വലിയ കൂട്ടായി.

സംഗീതലോകത്ത് തിരക്കുകളിലായിരിക്കെ സിനിമ നിര്‍മ്മിച്ച സ്ഥിതിക്ക് അടുത്ത ഊഴം സംവിധാനം തന്നെയാകുമെന്നും ഊഹിക്കാം. കുട്ടികള്‍ വേണ്ട എന്ന സംയുക്ത തീരുമാനത്തില്‍ ദാമ്പത്യജീവിതം നയിക്കുന്ന എം.ജി. ശ്രീകുമാറിന്റെ ഉള്ളില്‍ തട്ടിയചിലസങ്കടങ്ങളുണ്ടെന്ന് തോന്നുന്നു.

സംഗീതവഴിയില്‍ ഗുരുക്കന്‍മാരായ സഹോദരനും സഹോദരിയുമായി വര്‍ഷങ്ങളുടെ പഴക്കമുള്ള മാനസീകമായ അകല്‍ച്ച. എം.ജി. രാധാകൃഷ്ണന്‍ മരണപ്പെട്ടുവെങ്കിലും മറ്റുള്ളവരെല്ലാമുണ്ട് സംഗീതം സര്‍വ്വസുഗന്ധിയായിരിക്കെ ബന്ധങ്ങളുടെ ഊഷ്മളത ഇവര്‍ക്കിടയില്‍ നഷ്ടപ്പെട്ടുകൂടാ. ഇവര്‍ വീണ്ടും ഒരുമിക്കാന്‍ ആത്മവിശ്വാസത്തിന്റെ വലിയചിരി സൂക്ഷിക്കുന്ന എം.ജി. ശ്രീകുമാറിന് സാധിക്കേണ്ടിയിരിക്കുന്നു അല്ലാത്ത പക്ഷം ഇവരുടെ ഏറ്റവും നല്ല പൊതുസുഹൃത്തുക്കള്‍ നിവര്‍ത്തിക്കണം.

English summary
M G Sreekumar has been bestowed with a national award for his singing skills, more than a decade ago

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam